മാസ് എൻട്രി... വിവാഹവേദിയിൽ വധു എത്തിയത് ശവപ്പെട്ടിയില്‍; അമ്പരന്ന് അതിഥികള്‍, വീഡിയോ വെെറലാകുന്നു

Web Desk   | others
Published : Nov 27, 2019, 11:10 AM ISTUpdated : Nov 27, 2019, 11:26 AM IST
മാസ് എൻട്രി... വിവാഹവേദിയിൽ വധു എത്തിയത് ശവപ്പെട്ടിയില്‍; അമ്പരന്ന് അതിഥികള്‍, വീഡിയോ വെെറലാകുന്നു

Synopsis

ഗ്ലോഡൻ നിറത്തിലുള്ള ​ഗൗൺ ധരിച്ചാണ് വധു വേദിയിലെത്തിയത്. ഇത് വിവാ​​ഹ ചടങ്ങോ അതോ ശവസംസ്കാരം ചടങ്ങോ എന്നാണ് വീഡിയോയ്ക്ക് താഴേ ചിലർ കമന്റ് ചെയ്തതു.

കല്യാണം ഏറെ വ്യത്യസ്തമായി നടത്താൻ ആ​ഗ്രഹിക്കുന്നവരാണ് ഇന്ന് അധികവും. കല്യാണത്തിന് മുൻപായി പ്രീ ​വെ​ഡ്ഡിം​ഗ് വീ​ഡി​യോ ഷൂ​ട്ടിം​ഗു​ക​ൾ പൊടിപൊടിക്കുന്ന കാലം. ചെളിയിലും വെള്ളത്തിലും കു​ള​ത്തി​ലുമൊക്കെയാണ് ഷൂട്ടുകൾ നടക്കുന്നത്. കല്യാണത്തിന് വധൂവരന്മാർ എത്തുന്നത് സം​ഗീതവും നൃത്തവുമായൊക്കെയാണ്. 

എ​ന്നാ​ൽ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഇ​പ്പോ​ഴ​ത്തെ താ​രം ഒ​രു വ​ധു​വാ​ണ്. വി​വാ​ഹ​ത്തി​നാ​യി വ​ധു എ​ത്തു​ന്ന രീ​തി​യാ​ണ് പ്ര​ത്യേ​ക​ത​യു​ള്ള​താ​ക്കി​യിരിക്കുന്നത്. ശ​വ​പ്പെ​ട്ടി​യി​ലാ​ണ് വ​ധു വി​വാ​ഹ​ത്തി​നാ​യി എ​ത്തി​യ​ത്. ക​റു​ത്ത തു​ണി​കൊ​ണ്ട് പൊ​തി​ഞ്ഞ ശ​വ​പ്പെ​ട്ടി​യാ​ണ് അ​തി​ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് ആ​ദ്യം എത്തുന്നത്. ആളുകൾ നോക്കി നിൽക്കുമ്പോൾ ശ​വ​പ്പെ​ട്ടി​ തുറ​ന്ന് വ​ധു അ​തി​ഥി​ക​ൾ​ക്കിട​യി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ്.

ശേഷം വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​തി​ഥി​ക​ൾ വധുവിനെ വാരിപുണരുന്നു. വ​ധു അ​തി​ഥി​ക​ൾ​ക്കൊ​പ്പം ഡാ​ൻ​സ് ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ​ഗ്ലോഡൻ നിറത്തിലുള്ള ​ഗൗൺ ധരിച്ചാണ് വധു വേദിയിലെത്തിയത്. ഇത് വിവാ​​ഹ ചടങ്ങോ അതോ ശവസംസ്കാരം ചടങ്ങോ എന്നാണ് വീഡിയോയ്ക്ക് താഴേ ചിലർ കമന്റ് ചെയ്തതു. ഇത് അത്ര നല്ല ആശയമല്ലെന്നും ചിലർ കമന്റ് ചെയ്തു.

 

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ