'അലമാരയില്‍ വെച്ച് പൂട്ടാനുളളതല്ല വിവാഹ വസ്ത്രം'; ഇവിടെയൊരു വധു ചെയ്തത്...

Published : Sep 06, 2019, 07:27 PM IST
'അലമാരയില്‍ വെച്ച് പൂട്ടാനുളളതല്ല വിവാഹ വസ്ത്രം'; ഇവിടെയൊരു വധു  ചെയ്തത്...

Synopsis

പുതുപുത്തന്‍ ഡിസൈനിലുള്ള വിവാഹ വസ്ത്രം ധരിക്കണമെന്നത് ഓരോ വധുവിന്‍റെയും സ്വപ്നമായിരിക്കാം. വിവാഹവസ്ത്രത്തിന് വേണ്ടി എത്ര പണം വേണമെങ്കിലും ചിലവാക്കാനും പലരും മടികാണിക്കാറില്ല.

പുതുപുത്തന്‍ ഡിസൈനിലുള്ള വിവാഹ വസ്ത്രം ധരിക്കണമെന്നത് ഓരോ വധുവിന്‍റെയും സ്വപ്നമായിരിക്കാം. വിവാഹവസ്ത്രത്തിന് വേണ്ടി എത്ര പണം വേണമെങ്കിലും ചിലവാക്കാനും പലരും മടികാണിക്കാറില്ല. എന്നാല്‍ വിവാഹ വസ്ത്രത്തോടുളള ഇഷ്ടം കൊണ്ട് ഇവിടെയൊരു വധു നീന്താന്‍ നേരം പോലും വിവാഹ വസ്ത്രം മാറ്റിയിട്ടില്ല. 

 തുര്‍ക്കി സ്വദേശി ഹന്ന 57383 രൂപയുടെ  ഗൗണാണ്  വിവാഹത്തിന് ധരിച്ചത്.   ഇത്ര വില കൂടിയ വസ്ത്രമായതിനാല്‍ തന്നെ ഹന്നയ്ക്ക് ഇത് മാറ്റാന്‍ തോന്നിയില്ല. വിവാഹം കഴിഞ്ഞ് ബീച്ചില്‍ നീന്തുമ്പോഴും 22കാരി ഹന്ന ഈ ഗൗണ്‍ തന്നെയാണ് ധരിച്ചിരുന്നത്. എന്തിന് ട്രിപ്പ് പോയപ്പോള്‍ പോലും ഹന്ന ഈ വിവാഹ വസ്ത്രം തന്നെയാണ് ധരിച്ചിരുന്നത്. ജെറ്റ് സ്കൈയിങ് ചെയ്യുമ്പോഴും ഇതു തന്നെ ധരിക്കാനാണ് ഹന്നയുടെ തീരുമാനം. 

'എല്ലാവരും പറയുന്നത് വിവാഹ വസ്ത്രം വളരെ വൃത്തിയായി നല്ല രീതിയില്‍ സൂക്ഷിച്ച് അലമാരയില്‍ വെയ്ക്കണം എന്നാണ്. വര്‍ഷങ്ങളോളം അത് അവിടെ ഇരുന്നിട്ട് എന്ത് കിട്ടാനാണ്. ഞങ്ങള്‍ അത് ആഗ്രഹിക്കുന്നില്ല' എന്നും ഹന്ന പറയുന്നു. കുറച്ച് നാളത്തെ ജീവിതം ഞങ്ങള്‍ ആഗ്രഹിക്കുന്ന പോലെ രസകരവും സന്തോഷത്തോടെയും ആകണമെന്നതാണ് ലക്ഷ്യമെന്നും ഹന്ന കൂട്ടിച്ചേര്‍ത്തു. 

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്