മൂന്ന് വാലും വലിയ വായയും; അത്ഭുതമായി 'വിചിത്രജീവി'...

By Web TeamFirst Published Jan 30, 2020, 11:08 PM IST
Highlights

മൂന്ന് വാലുകളാണ് ഇതിനുള്ളത്. വലിയ വായ, അതുപോലെ തന്നെ വലിയ കണ്ണുകളും. മീന്‍പിടുത്തത്തിനിടെ ചൂണ്ടയില്‍ കുടുങ്ങിയ അപൂര്‍വ്വജീവിയെ കണ്ടപ്പോള്‍ അത്ഭുതത്തോടെ മത്സ്യത്തൊഴിലാളി ഒരു വീഡിയോ എടുത്തു. അദ്ദേഹം പിന്നീടിത് ടിക് ടോക്കിലും പങ്കുവച്ചു. അതോടെയാണ് സംഭവം വൈറലായത്

നമ്മുടെ അറിവുകള്‍ക്കെല്ലാം അപ്പുറമാണ് പലപ്പോഴും കടലെന്ന മായികലോകം. എത്രയോ തരം മത്സ്യങ്ങളും മറ്റ് ജീവനുകളും സസ്യജാലങ്ങളും കടലിനകത്ത് മറ്റൊരു ലോകമെന്ന പോലെ തന്നെ നിലനില്‍ക്കുന്നു. ഇത്തരമൊരു വിസ്മയത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് മാറി, ബ്രൂക്ലിന്‍ എന്ന സ്ഥലത്തെ ഒരു ദ്വീപില്‍ വച്ച് മത്സ്യത്തൊഴിലാളിയായ ഒരാള്‍ക്ക് ലഭിച്ച അപൂര്‍വ്വയിനം ജീവിയാണ് കഥയിലെ താരം. പ്രത്യേകയിനത്തില്‍പ്പെട്ട മത്സ്യമാണ് ഇതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍ മത്സ്യമല്ല, വിചിത്രമായ കടല്‍ജീവിയാണെന്ന് വാദിച്ചുകൊണ്ട് മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. 

 

 

മൂന്ന് വാലുകളാണ് ഇതിനുള്ളത്. വലിയ വായ, അതുപോലെ തന്നെ വലിയ കണ്ണുകളും. മീന്‍പിടുത്തത്തിനിടെ ചൂണ്ടയില്‍ കുടുങ്ങിയ അപൂര്‍വ്വജീവിയെ കണ്ടപ്പോള്‍ അത്ഭുതത്തോടെ മത്സ്യത്തൊഴിലാളി ഒരു വീഡിയോ എടുത്തു. അദ്ദേഹം പിന്നീടിത് ടിക് ടോക്കിലും പങ്കുവച്ചു. അതോടെയാണ് സംഭവം വൈറലായത്. 

എന്തായാലും സംഗതി ഇതുവരെ ഏത് ഗണത്തില്‍പ്പെടുന്ന ജീവിയാണെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും അത്യപൂര്‍വ്വമായ ഇനത്തില്‍പ്പെട്ട ഒന്നാണെന്ന അനുമാനത്തില്‍ ഇതിനെ തിരികെ കടലിലേക്ക് തന്നെ വിടുകയായിരുന്നു ഉചിതമെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം ഇതിനെ തിരികെ വെള്ളത്തിലേക്ക് വിട്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമായിട്ടുമില്ല.

click me!