പുതിയത്‌ വാങ്ങാന്‍ പണമില്ല; പെണ്‍കുട്ടിക്കായി ഗൗണ്‍ ഡിസൈന്‍ ചെയ്ത് സഹോദരന്‍

Web Desk   | others
Published : Feb 21, 2020, 09:17 AM ISTUpdated : Feb 21, 2020, 09:20 AM IST
പുതിയത്‌ വാങ്ങാന്‍ പണമില്ല; പെണ്‍കുട്ടിക്കായി ഗൗണ്‍ ഡിസൈന്‍ ചെയ്ത് സഹോദരന്‍

Synopsis

സ്‌കൂളിലെ നൃത്ത പരിപാടിയില്‍ പങ്കെടുക്കാനായി ആഡംബര ഗൗണ്‍ വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ സാമ്പത്തികശേഷിയില്ലാതെ നിന്ന സഹോദരി ലൂ അസേയ്ക്ക് സഹോദരന്‍ തന്നെ ഗൗണ്‍ ഡിസൈന്‍ ചെയ്തുനല്‍കി. 

കളങ്കമില്ലാത്തത് സഹോദര സ്നേഹം മാത്രമാണ് എന്നതിന് ഉദാഹരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ പുതിയ ചിത്രങ്ങള്‍. സ്‌കൂളിലെ നൃത്ത പരിപാടിയില്‍ പങ്കെടുക്കാനായി ആഡംബര ഗൗണ്‍ വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ സാമ്പത്തികശേഷിയില്ലാതെ നിന്ന സഹോദരി ലൂ അസേയ്ക്ക് സഹോദരന്‍ തന്നെ ഗൗണ്‍ ഡിസൈന്‍ ചെയ്തുനല്‍കി. ഫിലിപ്പിന്‍സില്‍ നിന്നുള്ള മാവെറിക് ഫ്രാന്‍സിസ്‌കൊ ഒയാവോ എന്ന സഹോദരന്‍ ആണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ വൈറലാണ്.

റെഡിമെയ്ഡ് ഗൗണ്‍ വാങ്ങാന്‍ ഒരുപാട് പൈസയാകുമെന്നതിനാല്‍ പ്ലെയിന്‍ തുണി വാങ്ങി അതില്‍ ഡിസൈന്‍ ചെയ്യുകയായിരുന്നു മാവെറിക് ചെയ്തത്. ഇതിന് മുന്നോടിയായി മാവെറിക് ഗൗണിന്റെ ഡിസൈന്‍ പെന്‍സില്‍ ഉപയോഗിച്ച് തയ്യാറാക്കി. തുടര്‍ന്ന് ചില സുമനസ്സുകളുടെ സഹായത്തോടെ ആവശ്യമായ പ്ലെയിന്‍ തുണി വാങ്ങി അതില്‍ സ്വന്തമായി തന്നെ ഡിസൈന്‍ ചെയ്യുകയായിരുന്നു.

സ്റ്റോണ്‍ വര്‍ക്കുകള്‍, ഫ്‌ളവര്‍, ഫാബ്രിക്‌സ് തുടങ്ങിയവയെല്ലാം ഈ ഗൗണില്‍ ചെയ്ത് അവ കൂടുതല്‍ മനോഹരമാക്കി. വലിയ വില കൊടുത്തു വാങ്ങുന്ന ഗൗണിനേക്കാള്‍ മികച്ചതായിരുന്നു മാവെറിക്കിന്റെ ഡിസൈനര്‍ ഗൗണ്‍. ഭാവിയുടെ ഡിസൈനര്‍ എന്നാണ് മാവെറിക്കിനെ സോഷ്യല്‍ മീഡിയ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ