Chocolate Penis : ചോക്ലേറ്റ് ലിംഗം അയച്ച് ഞെട്ടിച്ചു: കമ്പനിക്കെതിരെ കേസ്‌ നൽകാൻ യുവതി

Web Desk   | Asianet News
Published : Mar 19, 2022, 01:54 PM ISTUpdated : Mar 19, 2022, 02:11 PM IST
Chocolate Penis  : ചോക്ലേറ്റ് ലിംഗം അയച്ച് ഞെട്ടിച്ചു: കമ്പനിക്കെതിരെ കേസ്‌ നൽകാൻ യുവതി

Synopsis

‌‌വീട്ടിലേക്ക് അഞ്ച് ഇഞ്ച് ലിംഗാകൃതിയിലുള്ള ചോക്ലേറ്റ് അയച്ചതിന് ഡിക്ക് അറ്റ് യുവർ ഡോർ കമ്പനിക്കെതിരെ കേസ് കൊടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴെന്നും ലിൻഡ പറഞ്ഞു.

സമ്മാനപൊതി തുറന്നപ്പോൾ യുവതി കണ്ടത് ചോക്ലേറ്റ് ലിംഗം (Chocolate Penis ). വെഞ്ചുറ കൗണ്ടി സൂപ്പർവൈസറായ ലിൻഡ പാർക്കസിനാണ് ചോക്ലേറ്റ് ലിംഗം സമ്മാനപ്പൊതി ലഭിച്ചത്. 'ഡിക്ക് അറ്റ് യുവർ ഡോർ' (Dick At Your Door)  എന്ന കമ്പനിയിൽ നിന്നുമാണ് ഈ പൊതി വന്നിരിക്കുന്നതെന്നും ലിൻഡ പറഞ്ഞു.

‌‌വീട്ടിലേക്ക് അഞ്ച് ഇഞ്ച് ലിംഗാകൃതിയിലുള്ള ചോക്ലേറ്റ് അയച്ചതിന് ഡിക്ക് അറ്റ് യുവർ ഡോർ കമ്പനിക്കെതിരെ കേസ് കൊടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴെന്നും ലിൻഡ പറഞ്ഞു. 'അഭിനന്ദനങ്ങൾ' എന്ന് കുറിച്ച ബോക്സാണ് തനിക്ക് ലഭിച്ചതെന്ന് ലിൻഡ പറയുന്നു. 

സമ്മാനപ്പൊതി തുറന്നപ്പോൾ ആദ്യം കണ്ടത് “Eat a Dick” എന്ന് കുറിച്ചിരിക്കുന്നതാണ്. നിങ്ങളുടെ നേരത്തെയുള്ള വിരമിക്കൽ ആസ്വദിക്കൂ, ഇത് നിങ്ങൾ അർഹിക്കുന്നുവെന്നും പേപ്പറിൽ കുറിച്ചിട്ടുണ്ടായിരുന്നു. കാലിഫോർണിയയിലെ വെഞ്ചുറ കൗണ്ടി ബോർഡ് ഓഫ് സൂപ്പർവൈസേഴ്‌സിൽ ഡിസ്ട്രിക്റ്റ് 2 പ്രതിനിധിയായി ലിൻഡ അഞ്ചാം തവണ സേവനം അനുഷ്ഠിക്കുന്നു. ഇത്തരം സമ്മാനപ്പൊതികൾ എന്തിനാണ് അയക്കുന്നതെന്നും മനസിലാകുന്നില്ലെന്നും അവർ പറഞ്ഞു. 

ഇത് ആദ്യമായല്ല ഡിക്ക് അറ്റ് യുവർ ഡോർ കമ്പനിക്കെതിരെ പരാതികൾ കൊടുക്കുന്നത്. 2016-ൽ, അജ്ഞാതമായ പൊതി ലഭിച്ചതിന് ഡാളസ് ആസ്ഥാനമായുള്ള ഒരു ടെക്‌നോളജി കമ്പനിയിലെ ഒരു ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടർ ഡിക്ക് അറ്റ് കമ്പനിക്കെതിരെ കേസ് കൊടുത്തിരുന്നു.

PREV
click me!

Recommended Stories

വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'
തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"