കാൻ വേദിയില്‍ ആരാധകരുടെ കണ്ണുടക്കിയത് ഹോളിവുഡ് താരത്തിന്‍റെ കമ്മലിൽ; പിന്നില്‍ ഇന്ത്യന്‍ ഡിസൈനര്‍

Published : May 17, 2024, 06:53 PM ISTUpdated : May 17, 2024, 06:54 PM IST
കാൻ വേദിയില്‍ ആരാധകരുടെ കണ്ണുടക്കിയത് ഹോളിവുഡ് താരത്തിന്‍റെ കമ്മലിൽ; പിന്നില്‍ ഇന്ത്യന്‍ ഡിസൈനര്‍

Synopsis

74-കാരിയായ താരം എണ്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ഇത്തവണ ലൈഫടൈം അച്ചീവ്മെന്‍റ് പുരസ്കാരം അഥവാ ആജീവനാന്ത പുരസ്‌കാരം നല്‍കിയാണ് കാന്‍ ചലച്ചിത്രമേള ഇവരെ ആദരിച്ചത്.

77–ാമത് കാൻ ചലച്ചിത്രമേളയിലെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാന്‍ റെഡ് കാർപ്പറ്റിൽ ഇന്ത്യൻ നിർമിത ആക്സസറീസ് അണിഞ്ഞാണ് ഹോളിവുഡ് ഇതിഹാസതാരം മെറിൽ സ്ട്രീപ്പ് എത്തിയത്. ആരാധകരുടെ കണ്ണുടക്കിയത് മെറിൽ സ്ട്രീപ്പിന്‍റെ കമ്മലിലാണ്. പ്രശസ്തനായ ഇന്ത്യൻ ഡിസൈനർ ഹനത് സിങ് ഡിസൈന്‍ ചെയ്ത കമ്മലാണ് മെറിൻ സ്ട്രീപ്പ് അണിഞ്ഞത്.  

മുഗള്‍-രജ്പുത്ര കരകൗശലതയുടേയും യൂറോപ്യന്‍ കലയുടേയും സമന്വയമാണ് ഹനതിന്റെ ഡിസൈനുകളുടെ പ്രത്യേകത. ഹനത് തന്നെയാണ് മെറിലിന്‍റെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. സാറ്റിന്‍ തുണിയിലുള്ള റാപ്പ് ഡ്രസാണ് മെറിൻ ധരിച്ചത്. 74-കാരിയായ താരം എണ്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ഇത്തവണ ലൈഫടൈം അച്ചീവ്മെന്‍റ് പുരസ്കാരം അഥവാ ആജീവനാന്ത പുരസ്‌കാരം നല്‍കിയാണ് കാന്‍ ചലച്ചിത്രമേള ഇവരെ ആദരിച്ചത്.

 

അതേസമയം, കൈത്തണ്ടയിലെ പരുക്ക് വകവയ്ക്കാതെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിലെത്തി ബോളിവുഡ് താരം ഐശ്വര്യ റായിയുടെ ചിത്രങ്ങളും ഏറെ വൈറലായി. പരുക്കേറ്റ പ്ലാസ്റ്ററിട്ട കൈയ്യുമായാണ് താരം റെഡ് കാര്‍പറ്റില്‍ എത്തിയത്. കറുപ്പും വെള്ളയും ​ഗോൾഡൻ നിറവും ഇടകലർന്ന മോണോക്രോം ​ഗൗണിലാണ് ഐശ്വര്യ തിളങ്ങിയത്. വെള്ളനിറത്തിലുള്ള ബലൂൺ സ്ലീവാണ് ഗൗണിന്റെ ഹൈലൈറ്റ്. ഗോൾഡൻ ഹൂപ്പ്സ് കമ്മലിട്ട് സിംപിൾ ഹെയർസ്റ്റൈലിലാണ് താരം എത്തിയത്. 

Also read: മെറ്റ്ഗാലയിൽ പങ്കെടുക്കാനായില്ലെങ്കിലും ചര്‍ച്ചയായി ഇഷ അംബാനിയുടെ ഗൗണ്‍; അറിയാം പ്രത്യേകതകള്‍

youtubevideo

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ