വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ അരികിലെത്തിയത് ഉഗ്രവിഷപ്പാമ്പ്; രക്ഷിച്ച് വളർത്തുപൂച്ച

Published : Feb 18, 2021, 03:46 PM ISTUpdated : Feb 18, 2021, 03:58 PM IST
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ അരികിലെത്തിയത് ഉഗ്രവിഷപ്പാമ്പ്; രക്ഷിച്ച് വളർത്തുപൂച്ച

Synopsis

അപകടകാരിയായ 'ഈസ്റ്റേൺ ബ്രൗൺ' ഇനത്തിൽപ്പെട്ട പാമ്പിന്‍റെ ആക്രമണത്തിൽ നിന്നുമാണ് പൂച്ച കുട്ടികളെ രക്ഷിച്ചത്.

വളര്‍ത്ത് മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള അതിശയിപ്പിക്കുന്ന സൗഹൃദ കഥകൾ നാം ധാരാളം കേട്ടിട്ടുണ്ട്. സ്നേഹം കൊണ്ടും കരുതൽ കൊണ്ടും പലപ്പോഴും ഉടമസ്ഥരെ ശ്വാസംമുട്ടിക്കാറുണ്ട് ചില വളർത്തുമൃഗങ്ങള്‍. അത്തരത്തിലൊരു സംഭവമാണ് ഓസ്ട്രേലിയയിലെ ഒരു വീട്ടില്‍ നടന്നത്. 

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികളെ ഉഗ്ര വിഷമുള്ള പാമ്പിന്‍റെ പിടിയില്‍ നിന്ന് സ്വന്തം ജീവൻ ത്യജിച്ച് രക്ഷിച്ചിരിക്കുകയായിരുന്നു ഇവരുടെ വളർത്തുപൂച്ചയായ ആർതർ. അപകടകാരിയായ 'ഈസ്റ്റേൺ ബ്രൗൺ' ഇനത്തിൽപ്പെട്ട പാമ്പിന്റെ ആക്രമണത്തിൽ നിന്നുമാണ് പൂച്ച കുട്ടികളെ രക്ഷിച്ചത്.

കുട്ടികൾക്കരികിലേയ്ക്ക് പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് കണ്ട ആർതർ ചാടിവീഴുകയായിരുന്നു. ആർതറിന്റെ  ആക്രമണത്തെത്തുടർന്ന് പാമ്പ് ചത്തു. എന്നാൽ പോരാട്ടത്തിനിടയിൽ പൂച്ചയ്ക്കും പാമ്പിന്റെ കടിയേറ്റിരുന്നു. പാമ്പുകടിയേറ്റ ഉടന്‍ കുഴഞ്ഞുവീണ പൂച്ച അല്‍പ്പ സമയത്തിന് ശേഷം ബോധം വീണ്ടെടുത്തു. ഇതോടെ പൂച്ചയ്ക്ക് പാമ്പുകടിയേറ്റിട്ടില്ലെന്നാണ് വീട്ടുകാര്‍ കരുതിയത്. 

എന്നാല്‍ പിറ്റേന്ന് പുലർച്ചെ അനങ്ങാനാവാത്ത നിലയിൽ കിടക്കുന്ന ആർതറിനെ ആണ് വീട്ടുകാർ കണ്ടത്. ഉടന്‍ തന്നെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

 

Also Read: മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ യുവാവ് കിണറ്റിലേയ്ക്ക് ചാടി; വൈറലായി വീഡിയോ...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ