യുവതിയോടൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന പൂച്ച; വൈറലായി വീഡിയോ

Published : Jul 18, 2020, 09:41 PM ISTUpdated : Jul 18, 2020, 09:48 PM IST
യുവതിയോടൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന പൂച്ച; വൈറലായി വീഡിയോ

Synopsis

ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായ ഈ വീഡിയോയില്‍ ഒരു യുവതി തന്‍റെ  വളര്‍ത്തുപൂച്ചയോടൊപ്പം വര്‍ക്കൗട്ട് ചെയ്യുകയാണ്. 

വളര്‍ത്തുമൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അക്കൂട്ടത്തിലിതാ മറ്റൊരു വീഡിയോ കൂടി. ഇവിടെയൊരു പൂച്ചയാണ് താരം. നായകളെ പോലെ തന്നെ മനുഷ്യനോട് ഏറ്റവുമധികം കൂറുകാണിക്കുന്ന ജീവികളിലൊന്നാണ് പൂച്ച. 

ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായ ഈ വീഡിയോയില്‍ ഒരു യുവതി തന്‍റെ  വളര്‍ത്തുപൂച്ചയോടൊപ്പം വര്‍ക്കൗട്ട് ചെയ്യുകയാണ്. കിടന്നുകൊണ്ട് യുവതി തന്‍റെ കാലുകള്‍ മുകളിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ പൂച്ച ചാടി കാല്‍ പാദത്തില്‍ കയറി ഇരിക്കുകയാണ്. പിന്നെ അടുത്ത കാലിലേക്ക് ഒറ്റ ചാട്ടമാണ്. 

 

യുവതി കാലുകള്‍ അനക്കുന്നത് അനുസരിച്ച് പൂച്ച ഇരു കാല്‍പാദങ്ങളങ്ങിലേക്കും മാറി മാറി ചാടുകയാണ്. പൂച്ചയുടെ ഈ അഭ്യാസം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്.

 

യജമാനനോട് അങ്ങേയറ്റം സ്നേഹം കാണിക്കുന്ന ഈ പൂച്ചയുടെ നിരവധി വീഡിയോകള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

Also Read: പാട്ടിനൊത്ത് ഡാന്‍സ് കളിക്കുന്ന തത്ത; വൈറലായി വീഡിയോ...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ