കുടുംബം അത്താഴം കഴിക്കുന്നതിനിടെ സീലിംഗ് ഫാന്‍ പൊട്ടിവീണു; വൈറലായി വീഡിയോ

Published : Aug 26, 2021, 03:29 PM ISTUpdated : Aug 26, 2021, 03:31 PM IST
കുടുംബം അത്താഴം കഴിക്കുന്നതിനിടെ സീലിംഗ് ഫാന്‍ പൊട്ടിവീണു; വൈറലായി വീഡിയോ

Synopsis

ഫാനിന് താഴെയിരുന്നാണ് കുടുംബം അത്താഴം കഴിച്ചത്. അപ്രതീക്ഷിതമായാണ് ഫാന്‍ പൊട്ടിവീണത്. കുട്ടിയുടെയും അച്ഛന്‍റെയും ഇടയിലേയ്ക്ക് ഫാന്‍ വീണെങ്കിലും പരിക്കേൽക്കാതെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 

ഒരു കുടുംബം അത്താഴം കഴിക്കുന്നതിനിടെ സീലിംഗ് ഫാൻ പൊട്ടിവീണ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. വിയറ്റ്നാമിലാണ് സംഭവം നടന്നത്. 

ഫാനിന് താഴെയിരുന്നാണ് കുടുംബം അത്താഴം കഴിച്ചത്. അപ്രതീക്ഷിതമായാണ് ഫാന്‍ പൊട്ടിവീണത്. കുട്ടിയുടെയും അച്ഛന്‍റെയും ഇടയിലേയ്ക്ക് ഫാന്‍ വീണെങ്കിലും പരിക്കേൽക്കാതെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 

കുട്ടിക്ക് എന്തെങ്കിലും പറ്റിയോ എന്ന് നോക്കുന്ന അമ്മയെയും വീഡിയോയില്‍ കാണാം. പിതാവ് ഫാൻ എടുത്ത് മാറ്റിവയ്ക്കുന്നതും വ്യക്തമാണ്. ഭാഗ്യം കൊണ്ട് തലനാരിഴ വ്യത്യാസത്തില്‍ കുടുംബം രക്ഷപ്പെടുകയായിരുന്നു എന്നാണ് വീഡിയോ കണ്ട ആളുകളുടെയും പ്രതികരണം. 

Also Read: പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങി; മാതാപിതാക്കള്‍ അറിയേണ്ടത്...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം