Sugar for Skin Care: ചര്‍മ്മ സംരക്ഷണത്തിന് പഞ്ചസാര; അറിയാം ഈ ബ്യൂട്ടി ടിപ്സ്...

By Web TeamFirst Published Jan 3, 2022, 10:09 AM IST
Highlights

മുഖത്തെ മൃതകോശങ്ങളെ അകറ്റാൻ പഞ്ചസാര സഹായിക്കും. പഞ്ചസാര തരികള്‍ മുഖത്ത് സാവധാനം സ്ക്രബ് ചെയ്യുന്നത് ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും ലഭിക്കാന്‍ സഹായിക്കും. 

കഴിക്കാന്‍ മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും ഏറെ നല്ലതാണ് പഞ്ചസാര (sugar). മുഖത്തെ മൃതകോശങ്ങളെ അകറ്റാൻ പഞ്ചസാര സഹായിക്കും. പഞ്ചസാര തരികള്‍ മുഖത്ത് സാവധാനം സ്ക്രബ് ചെയ്യുന്നത് ചര്‍മ്മത്തിന് (skin) മൃദുത്വവും തിളക്കവും ലഭിക്കാന്‍ സഹായിക്കും. 

ചര്‍മ്മ സംരക്ഷണത്തിനായി പഞ്ചസാര എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം...

ഒന്ന്...

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് പഞ്ചസാര എറെ ഗുണം ചെയ്യും. ഇതിനായി ഒരു കപ്പ് പഞ്ചസാരയും ഒരു ടീസ്പൂണ്‍ ഓറഞ്ച്‌നീരും ഒരു ടീസ്പൂണ്‍ ഒലീവ് എണ്ണയും ചേര്‍ത്ത മിശ്രിതം  ഉപയോഗിച്ച് മുഖത്തും കഴുത്തിലും മസാജ് ചെയ്യാം. ഇത് ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാന്‍ സഹായിക്കും.

രണ്ട്...

മഞ്ഞുകാലത്ത് കാലുകളിലെ വിണ്ടുകീറല്‍ പലരുടെയും വലിയൊരു പ്രശ്‌നമാണ്. ഇതിനുള്ള ഒരു പരിഹാരമാണ് പഞ്ചസാര.  ഇതിനായി ഒരു ടേബിള്‍ സ്‌പൂണ്‍ പഞ്ചസാരയും കുറച്ച് ഒലീവ് എണ്ണയും കൂടി വിണ്ടുകീറല്‍ ഉള്ള ഭാഗത്ത് നന്നായി തേക്കുക. പത്ത് മിനിറ്റിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. സ്ഥിരമായി ഇങ്ങനെ ചെയ്‌താല്‍, കാല്‍പ്പാദം നന്നായി മൃദുവാകും.

മൂന്ന്...

പഞ്ചസാരയും ആല്‍മണ്ട് ഓയിലും ചേര്‍ത്ത് ചുണ്ടുകളില്‍ സ്ക്രബ് ചെയ്താല്‍ മൃതകോശങ്ങള്‍ അകന്നു ചുണ്ടിലെ കറുപ്പുനിറം മാറിക്കിട്ടും. 

നാല്...

ബ്ലാക്ക്ഹെഡ്‌സ് മാറാനും പഞ്ചസാര സഹായിക്കും. ഇതിനായി ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറി ബ്ലാക്ക്ഹെഡ്‌സുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യാം. 

അഞ്ച്...

പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത് കൈമുട്ടിലും കാല്‍മുട്ടിലും പുരട്ടിയാല്‍ കറുപ്പുനിറം മാറിക്കിട്ടും. 

ആറ്...

തക്കാളി നീരിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് മുഖത്ത് സ്ക്രബ് ചെയ്യുന്നത് മുഖത്തെ കുഴികൾ മാറാന്‍ സഹായിക്കും.

Also Read: പുതുവർഷത്തിൽ ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിക്കാം; അടുക്കളയിലുണ്ട് ആറ് വഴികള്‍...


 

click me!