
നമ്മുടെ ഭക്ഷണശീലങ്ങളിൽ വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. പ്രത്യേകിച്ച് പുതിയ തലമുറ ഭക്ഷണത്തിലെ പരീക്ഷണങ്ങളെ അങ്ങേയറ്റം ഇഷ്ടപ്പെടുന്നവരാണ്. സാധാരണ മസാലകൾക്ക് പകരം ഭക്ഷണത്തിന് പെട്ടെന്ന് ഒരു 'കിക്ക്' നൽകുന്ന ഗ്ലോബൽ ഫ്ലേവറുകൾക്ക് വേണ്ടിയാണ് ഇവർ ഇപ്പോൾ ക്രേസ് കാണിക്കുന്നത്. ഇതിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ് ചില്ലി ഓയിലും ഹോട്ട് ഹണിയും.
ചൈനീസ് പാചകരീതിയിൽ നിന്ന് ഇൻസ്പിറേഷൻ ഉൾക്കൊണ്ട ഒന്നാണ് ചില്ലി ക്രിസ്പ് . ഉണങ്ങിയ മുളക് കഷ്ണങ്ങൾ, വെളുത്തുള്ളി, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ എണ്ണയിലിട്ട് വറുത്തെടുത്ത ഈ കൂട്ട് ഏത് ഭക്ഷണത്തെയും നിമിഷനേരം കൊണ്ട് ടേസ്റ്റി ആക്കും. വെറും എരിവ് മാത്രമല്ല, അതിലെ വെളുത്തുള്ളിയുടെയും ഉള്ളിയുടെയും ക്രഞ്ചിയായ ഫീൽ യുവാക്കളെ ഇതിലേക്ക് വല്ലാതെ ആകർഷിക്കുന്നു. പിസ്സ, നൂഡിൽസ്, എന്തിന് സാധാരണ ചോറിന് കൂടെ വരെ ചില്ലി ക്രിസ്പ് ഉപയോഗിക്കുന്നതാണ് പുതിയ സ്റ്റൈൽ.
മധുരവും എരിവും ഒരേസമയം നാവിൽ അനുഭവപ്പെടുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാണ്. അതാണ് ഹോട്ട് ഹണി നൽകുന്നത്. തേനിൽ മുളക് ചേർത്ത് തയ്യാറാക്കുന്ന ഈ കോമ്പിനേഷൻ ഇപ്പോൾ ഗ്ലോബൽ ലെവലിൽ വൈറലാണ്. പിസ്സയ്ക്ക് മുകളിൽ ഒഴിക്കാനും, ചിക്കൻ വിങ്‌സിനും, എന്തിന് ചില ഡെസേർട്ടുകൾക്കും ഹോട്ട് ഹണി ഉപയോഗിക്കുന്നു. മധുരത്തിനൊപ്പം ചെറിയൊരു എരിവ് കൂടി ചേരുന്നത് ഭക്ഷണത്തിന് ഒരു 'യൂണിക് ടച്ച്' നൽകുന്നു.
പല ചില്ലി ഓയിലുകളും നാച്ചുറൽ ഇൻഗ്രീഡിയന്റ്‌സ് കൊണ്ടാണ് നിർമ്മിക്കുന്നത് എന്നത് ജെൻ സിയെ ഇതിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. ആർട്ടിഫിഷ്യൽ പ്രിസർവേറ്റീവുകൾ കുറഞ്ഞ ഇത്തരം പ്രീമിയം പ്രോഡക്റ്റുകൾക്ക് മാർക്കറ്റിൽ വൻ ഡിമാൻഡാണ്. ചുരുക്കത്തിൽ, ഭക്ഷണത്തിന് ഒരു 'എക്സ്ട്രാ പഞ്ച്' ആഗ്രഹിക്കുന്ന പുതിയ തലമുറയുടെ അടുക്കളയിലെ അവിഭാജ്യ ഘടകമായി ഈ സ്പൈസി കോൺഡിമെന്റുകൾ മാറിക്കഴിഞ്ഞു. സാധാരണ ഭക്ഷണത്തെ ഒരു 'ലക്ഷ്വറി എക്സ്പീരിയൻസ്' ആക്കി മാറ്റാൻ ഈ ചില്ലി ഓയിൽ ട്രെൻഡിന് കഴിയുന്നുണ്ട്.