10 മിനിറ്റിൽ വിവാഹം കഴിച്ചു, കൊറോണ രോ​ഗികളെ ചികിത്സിക്കാനെത്തി; ഇതാ വ്യത്യസ്തനായൊരു ഡോക്ടര്‍

By Web TeamFirst Published Feb 9, 2020, 6:57 PM IST
Highlights

ഇവർ വിവാഹം കഴിഞ്ഞ ഉടൻ നേരെ പോയത് കൊറോണ വെെറസ് ബാധിച്ച രോ​ഗികളെ പരിപാലിക്കാനാണ്. ജനുവരി 30 നായിരുന്നു വിവാ​ഹം. 

പത്ത് മിനിറ്റില്‍ വിവാഹം കഴിച്ച് കൊറോണ രോഗികളെ പരിപാലിക്കാനെത്തിയ ഒരു ഡോക്ടറാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. മാസ്ക് ധരിച്ച് സുരക്ഷിതരായാണ് അവര്‍ സേവനസന്നദ്ധരായി ജോലി ചെയ്യുന്നത്. കൊറേണ വെെറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പാണ് വിവാഹം നിശ്ചയിച്ചത്.

 രോഗം ഭീതി പരത്തുകയാണെങ്കിലും വിവാഹം മാറ്റിവയ്ക്കേണ്ട എന്നുതന്നെ ഡോക്ടര്‍ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിൽ ‌ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ക്ഷണിച്ചിരുന്നില്ല. 10 മിനിറ്റില്‍ നടന്ന ലളിതമായ ചടങ്ങിൽ വധൂ വരന്‍മാരുടെ മാതാപിതാക്കൾ മാത്രമാണ് പങ്കെടുത്തിരുന്നത്. ലി ഷിഖിയാങ് എന്നാണു ഡോക്ടറുടെ പേര്.

മാസ്ക് ധരിച്ചാണ് വധുവരന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരുടെയും വിവാഹ ചിത്രം പുറത്ത് വന്നതോടെ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. വിവാഹം കഴിഞ്ഞ ഉടൻ ഇവർ നേരെ പോയത് കൊറോണ വെെറസ് ബാധിച്ച രോ​ഗികളെ പരിപാലിക്കാനാണ്. ജനുവരി 30 നായിരുന്നു വിവാ​ഹം. താൻ വളരെയധികം സന്തോഷത്തിലാണെന്നും ലിയുടെ തീരുമാനത്തിൽ  പൂര്‍ണമായി യോജിക്കുകയുമാണെന്നും ലിയുടെ ഭാര്യ യു ഹോങ്ഗ്യാൻ പറഞ്ഞു.

click me!