
വളർത്തുമൃഗങ്ങളുടെ കുസൃതികൾ നമ്മൾ എപ്പോഴും ആസ്വദിക്കാറുണ്ട്. മൃഗങ്ങളുടെ കുസൃതി നിറഞ്ഞ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുമുണ്ട്. ഇപ്പോഴിതാ, ഒരു പൂച്ചക്കുട്ടിയുടെ ക്യൂട്ട് വീഡിയോയാണ് വെെറലായിരിക്കുന്നത്.
പൂച്ചക്കുട്ടി കാർഡ്ബോർഡ് ബോക്സിനുള്ളിൽ കയറുന്നത് വീഡിയോയിൽ കാണാം. പൂച്ച ബോക്സിനുള്ളിൽ കയറിയ ശേഷം ചുറ്റുമൊന്ന് നോക്കി. ആരുടെയും ശല്യമില്ലാതെ സുഖമായി ഇരുന്ന് കളിക്കാൻ പറ്റിയ ഇടമാണെന്ന് പൂച്ചയ്ക്ക് തോന്നി. പൂച്ചക്കുട്ടി ബോക്സിനുള്ളിലിരുന്ന് കളിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
when_bella_met_mo എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'രണ്ട് വയസ്സുള്ള ബ്രിട്ടീഷ് ഷോർട്ട്ഹെയർ, അവളുടെ സന്തോഷകരമായ സ്ഥലം കണ്ടെത്തി....' എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. നിരവധി പേർ വീഡിയോയ്ക്ക് താഴേ രസകരമായ കമന്റുകളും നൽകിയിട്ടുണ്ട്.