മുഖം ഭംഗിയാക്കാന്‍ ഉപയോഗിക്കാം കാപ്പിപ്പൊടി; മൂന്ന് മാര്‍ഗങ്ങള്‍...

By Web TeamFirst Published Apr 2, 2020, 10:29 PM IST
Highlights

മറ്റ് ചില പ്രകൃതിദത്തമായ ചേരുവകളോട് കൂടി കാപ്പി കൂടി ചേരുമ്പോള്‍ മുഖത്തെ ബാധിക്കുന്ന മുഖക്കുരു, കരുവാളിപ്പ്, പാടുകള്‍, ചുളിവുകള്‍ എന്നുതുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരമായി. ഇത്തരത്തില്‍ കാപ്പിയുപയോഗിച്ച് മുഖം മിനുക്കാവുന്ന മൂന്ന് മാര്‍ഗങ്ങളാണ് ഇനി പറയുന്നത്

മിക്ക വീടുകളിലും സാധാരണഗതിയില്‍ കാണുന്ന ഒന്നാണ് കാപ്പിപ്പൊടി. ഇത് കാപ്പിയുണ്ടാക്കി കഴിക്കാന്‍ മാത്രമല്ല, ചര്‍മ്മവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഏറെ സഹായകമാണെന്ന കാര്യം നിങ്ങള്‍ക്കറിയാമോ?

മറ്റ് ചില പ്രകൃതിദത്തമായ ചേരുവകളോട് കൂടി കാപ്പി കൂടി ചേരുമ്പോള്‍ മുഖത്തെ ബാധിക്കുന്ന മുഖക്കുരു, കരുവാളിപ്പ്, പാടുകള്‍, ചുളിവുകള്‍ എന്നുതുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരമായി. ഇത്തരത്തില്‍ കാപ്പിയുപയോഗിച്ച് മുഖം മിനുക്കാവുന്ന മൂന്ന് മാര്‍ഗങ്ങളാണ് ഇനി പറയുന്നത്. 

ഒന്ന്...

കാപ്പിപ്പൊടി കൊണ്ട് തയ്യാറാക്കാവുന്ന ഒരു ഫെയ്‌സ് മാസ്‌കിനെ കുറിച്ചാണ് ആദ്യം പറയുന്നത്. അല്‍പം കാപ്പിപ്പൊടിയില്‍ രണ്ട് നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇതിലേക്ക് അല്‍പം കറ്റാര്‍വാഴ ജെല്‍ കൂടി ചേര്‍ക്കം. ഇനിയിത് പേസ്റ്റ് പരുവത്തിലാക്കാന്‍ ആവശ്യമായത്ര പാല്‍ കൂടി ചേര്‍ക്കാം. ഇവയെല്ലാം നന്നായി ചേര്‍ത്തുയോജിപ്പിച്ചാല്‍ മാസ്‌ക് റെഡി. ഇ്ത മുഖത്തിട്ട് 15 മുതല്‍ 20 മിനുറ്റ് വരെ വച്ച ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്താല്‍ തന്നെ വ്യത്യാസം പ്രകടമായിരിക്കും. 

രണ്ട്...

ആഴ്ചയിലൊരിക്കലെങ്കിലും നിര്‍ബന്ധമായും സ്‌ക്രബ് ചെയ്യണം. ഇതിന് മിക്കവാറും പുറത്തുനിന്ന് വാങ്ങുന്ന സ്‌ക്രബ് ആകാം നിങ്ങളുപയോഗിക്കുന്നത്. എന്നാല്‍ ഇതും കാപ്പിപ്പൊടി കൊണ്ട് തന്നെ ചെയ്യാവുന്നതാണ്. ഇതിന് ആകെ ആവശ്യമായി വരുന്നത് കാപ്പിപ്പൊടിയും അല്‍പം വെളിച്ചെണ്ണയും നാരങ്ങനീരുമാണ്. കാപ്പിപ്പൊടിയും അല്‍പം വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം അര സ്പൂണ്‍ നാരങ്ങനീര് കൂടി ഇതിലേക്ക് ചേര്‍ക്കുക. ഇനി ഈ മിശ്രിതം സ്‌ക്രബ് ആയി ഉപയോഗിക്കാവുന്നതാണ്. 

മൂന്ന്...

കണ്ണുകള്‍ക്ക് ചുറ്റും കാണുന്ന കറുത്ത വളയങ്ങളെ ഇല്ലാതാക്കാനും കാപ്പിപ്പൊടി കൊണ്ട് ഒരു 'ടിപ്' ചെയ്യാവുന്നതാണ്. കാപ്പിപ്പൊടിയില്‍ അല്‍പം ഒലിവ് ഓയില്‍ കൂടി ചേര്‍ത്ത ശേഷം ഇത് പേസ്റ്റ് രൂപത്തിലാക്കി, കണ്ണിന് താഴെ നന്നായി തേച്ചുപിടിപ്പിക്കുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യുന്നത് ഫലം ചെയ്യും. 

click me!