കൊറോണ വൈറസിന്‍റെ ആകൃതിയില്‍ പെന്‍ഡന്‍റ് ; വന്‍ വില്‍പനയെന്ന് റഷ്യന്‍ ജ്വല്ലറി ഉടമ

Published : Apr 01, 2020, 06:44 PM ISTUpdated : Apr 01, 2020, 06:46 PM IST
കൊറോണ വൈറസിന്‍റെ ആകൃതിയില്‍ പെന്‍ഡന്‍റ് ; വന്‍ വില്‍പനയെന്ന് റഷ്യന്‍ ജ്വല്ലറി ഉടമ

Synopsis

കൊറോണ ഭീതിയില്‍ രാജ്യങ്ങള്‍ കഴിയുമ്പോള്‍ കൊറോണ വൈറസിന്‍റെ ആകൃതിയില്‍ പെന്‍ഡന്‍റ്  ഒരുക്കി റഷ്യന്‍ ജ്വല്ലറി. മോസ്കോയിൽ നിന്നും 300 കിലോമീറ്റർ അകലെയാണ് ജ്വല്ലറി. 

കൊറോണ ഭീതിയില്‍ രാജ്യങ്ങള്‍ കഴിയുമ്പോള്‍ കൊറോണ വൈറസിന്‍റെ ആകൃതിയില്‍ പെന്‍ഡന്‍റ്  ഒരുക്കി റഷ്യന്‍ ജ്വല്ലറി. മോസ്കോയിൽ നിന്നും 300 കിലോമീറ്റർ അകലെയാണ് ജ്വല്ലറി. കൊറോണ വൈറസിന്റെ മൈക്രോസ്കോപ്പിക് ചിത്രങ്ങൾ അടിസ്ഥാന മാക്കിയാണ് പെന്‍ഡന്‍റ്   നിർമിച്ചിരിക്കുന്നത്. 

ഏകദേശം  20 ഡോളറാണ് പെന്‍ഡന്‍റിന്‍റെ   വില. ഓൺലൈനിലാണ് വിൽപന. നിരവധി ആളുകൾ പെൻഡന്റ് വാങ്ങുകയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തതോടെ വിൽപന വർധിച്ചുവെന്ന് ജ്വല്ലറി ഉടമ പവൽ വേറോബേവ് പറഞ്ഞു.

കൊറോണ വൈറസ് വ്യാപിക്കുന്നത് സങ്കടകരമാണെങ്കിലും പെൻഡന്റ് വൈറലായെന്നും അത് സന്തോഷമാണെന്നും പവൽ വേറോബേവ് പറഞ്ഞു. അതേസമയം ഈ  ആഭരണത്തിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ