വർക്ക് ഫ്രം ഹോം; വീഡിയോ കോളുകളിൽ ഷർട്ടിനൊപ്പം ​ധരിക്കുന്നത് ലുങ്കിയെന്ന് ആനന്ദ് മഹീന്ദ്ര

Web Desk   | Asianet News
Published : Apr 06, 2020, 09:58 PM ISTUpdated : Apr 07, 2020, 11:03 AM IST
വർക്ക് ഫ്രം ഹോം; വീഡിയോ കോളുകളിൽ ഷർട്ടിനൊപ്പം ​ധരിക്കുന്നത് ലുങ്കിയെന്ന് ആനന്ദ് മഹീന്ദ്ര

Synopsis

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ വീഡിയോ കോളുകളിൽ പലതിലും ഷര്‍ട്ടിനൊപ്പം താൻ ലുങ്കിയാണ് ധരിക്കുന്നതെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു.

കൊറോണയുടെ വ്യാപനത്തോടെ തുടർന്ന് രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ കമ്പനികൾ വീട്ടിലിരുന്ന ജോലി ചെയ്യാന്‍ അനുവദിച്ചിരിക്കുകയാണ്. ‘വർക്ക് ഫ്രം ഹോം’ ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.അത്തരമൊരു ട്രോൾ പങ്കുവച്ച്  ‘കുറ്റസമ്മതം’ നടത്തിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. 

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ വീഡിയോ കോളുകളിൽ പലതിലും ഷര്‍ട്ടിനൊപ്പം താൻ ലുങ്കിയാണ് ധരിക്കുന്നതെന്ന് അദ്ദേഹം തുറന്നു പറയുന്നു.  വർക്ക് ഫ്രം ഹോം ചെയ്യുമ്പോൾ എക്സിക്യൂട്ടിവ് ലുക്കിൽ വീട്ടിലിരുന്ന്  ലുങ്കിയുടുത്ത് അടുക്കള പണിക്കൊപ്പം ഓഫീസിലെ ജോലികൾ ചെയ്യേണ്ടി വരുമെന്നതാണ് ട്രോളിന്റെ ഉള്ളടക്കം. 

‘‘എനിക്കൊരു കുറ്റസമ്മതം നടത്താനുണ്ട്. വർക്ക് ഫ്രം ഹോം ചെയ്യുമ്പോൾ വീഡിയോ കോളുകളിൽ പലതിലും ഷർട്ടിനൊപ്പം ലുങ്കിയാണ് ​ധരിക്കാറുള്ളത്. അത്തരം മീറ്റിങ്ങുകളുടെ ഒരു ഘട്ടത്തിലും എനിക്ക് എഴുന്നേൽക്കേണ്ടതില്ല. എന്നാൽ ഈ ട്വീറ്റിനുശേഷം എന്റെ സഹപ്രവർത്തകർ അതു ചെയ്യാൻ ചിലപ്പോൾ ആവശ്യപ്പെട്ടേക്കാം’’– ആനന്ദ് മഹീന്ദ്ര കുറിച്ചു. രസകരമായ നിരവധി കമന്റുളാണ് ട്വീറ്റിന് ലഭിച്ചത്.

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ