മനോഹരമായ പാദങ്ങള്‍ക്ക് വീട്ടിൽ ചെയ്യാവുന്ന ചില പരീക്ഷണങ്ങൾ...

Published : Jul 14, 2019, 03:28 PM ISTUpdated : Jul 14, 2019, 03:30 PM IST
മനോഹരമായ പാദങ്ങള്‍ക്ക് വീട്ടിൽ ചെയ്യാവുന്ന ചില പരീക്ഷണങ്ങൾ...

Synopsis

സൗന്ദര്യത്തിന്‍റെ മാത്രമല്ല, വ്യക്തിത്വത്തിന്‍റെ കൂടി പ്രതിഫലനമാണ് നിങ്ങളുടെ പാദങ്ങൾ ​. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. എന്നാൽ അശ്രദ്ധകാരണം അവ മിക്ക സമയത്തും അഴുക്കുള്ളവയും പരുക്കനുമായി മാറുന്നു. 

സൗന്ദര്യത്തിന്‍റെ മാത്രമല്ല, വ്യക്തിത്വത്തിന്‍റെ കൂടി പ്രതിഫലനമാണ് നിങ്ങളുടെ പാദങ്ങൾ ​. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. എന്നാൽ അശ്രദ്ധകാരണം അവ മിക്ക സമയത്തും അഴുക്കുള്ളവയും പരുക്കനുമായി മാറുന്നു.  പാദസംരക്ഷണത്തിനായി വീട്ടിൽ ലളിതമായി ചെയ്യാവുന്ന ചില സ്​പാകളും ചില പൊടികൈകളും നോക്കാം. 

ഒന്ന്...

ഇളംചൂടുള്ള വെള്ളത്തിലേക്ക് കുറച്ച് ഉപ്പോ ഷാംമ്പൂവോ ഇടുക. അതിലേക്ക് പാദങ്ങള്‍ മുക്കി വെയ്ക്കാം. 15 മിനിറ്റ് ശേഷം ഒരു തുടയ്ക്കാം. പിന്നീട് വേണമെങ്കില്‍ എണ്ണയോ ക്രീമോ പുരട്ടാം. 

രണ്ട്...

നാരങ്ങ പാദ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ്. ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ കറുത്തപാടുകളകലാനും വരണ്ട ചർമം മാറാനും നല്ലതാണ്.

മൂന്ന്...

മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്​. മുട്ടപ്പൊട്ടിച്ച്​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​ ഒരു ടേബിൾ സ്​പൂർ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക്​ ഒരു സ്​പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്​ഥലത്ത്​ സൂക്ഷിക്കുക. ഇത്​ ഉപയോഗിക്കുന്നതിന്​ മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയിൽ ഇത്​ മുന്ന്​ തവണ ആവർത്തിക്കുക. രാത്രിയിലും പകലിലും ഇത്​ ചെയ്യാം. 

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?