കനത്ത മഴയ്ക്ക് പിന്നാലെ ഭീഷണിയായി മുതലകള്‍; ആശങ്കയില്‍ ഒരു നാട്

Published : Jul 19, 2023, 02:15 PM IST
കനത്ത മഴയ്ക്ക് പിന്നാലെ ഭീഷണിയായി മുതലകള്‍; ആശങ്കയില്‍ ഒരു നാട്

Synopsis

ഇപ്പോഴിതാ ശക്തമായ മഴയ്ക്ക് പിന്നാലെ ജനവാസകേന്ദ്രങ്ങളില്‍ മുതലകളെ കാണുന്നത് പതിവാകുന്നതോടെ ആശങ്കയിലാവുകയാണ് രാജസ്ഥാനിലെ കോട്ട വാസികള്‍.  കോട്ടയില്‍ പലയിടങ്ങളിലും ജനവാസമേഖലകളില്‍ മുതലകളെ കാണുകയാണത്രേ.

പ്രകൃതിദുരന്തങ്ങള്‍ എപ്പോഴും മനുഷ്യജീവിതത്തെ കൂടുതല്‍ പ്രയാസകരമാക്കാറുണ്ട്. ഓരോ സീസണിലും കാലാവസ്ഥയിലുണ്ടാകുന്ന നേരിയ മാറ്റങ്ങള്‍ പോലും ഇത്തരത്തില്‍ മനുഷ്യരെ വലിയ രീതിയില്‍ ബാധിക്കാം. വേനല്‍ കടുക്കുന്നത്, മഴ കനക്കുന്നത് എല്ലാം ഇങ്ങനെ നമ്മെ ബാധിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്.

ഈ മഴക്കാലത്ത് പലയിടങ്ങളിലും ശക്തമായ മഴ കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്. പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് മഴയും പ്രളയവും ദുരിതം വിതച്ച് കടന്നുപോയിരിക്കുന്നത്. 

ഇപ്പോഴിതാ ശക്തമായ മഴയ്ക്ക് പിന്നാലെ ജനവാസകേന്ദ്രങ്ങളില്‍ മുതലകളെ കാണുന്നത് പതിവാകുന്നതോടെ ആശങ്കയിലാവുകയാണ് രാജസ്ഥാനിലെ കോട്ട വാസികള്‍.  കോട്ടയില്‍ പലയിടങ്ങളിലും ജനവാസമേഖലകളില്‍ മുതലകളെ കാണുകയാണത്രേ.

ഇതിന്‍റെ ചില വീഡിയോകളും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയിലും വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. രാത്രിയില്‍ റോഡ് മുറിച്ചുകടക്കുന്ന ഒരു വലിയ മുതലയുടെ ഫോട്ടോയും വീഡിയോയുമാണ് ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 

ഏതാണ്ട് നാലടിയോളം നീളം വരുന്ന വലിയ മുതലയാണിത്. തീര്‍ച്ചയായും കാഴ്ചയില്‍ തന്നെ ഭയം തോന്നാം. അപ്പോള്‍ മനുഷ്യവാസ പ്രദേശങ്ങളില്‍ ഇതിനെ കാണുമ്പോഴുള്ള ആശങ്ക എത്രമാത്രമായിരിക്കും. 

ഈ അടുത്ത കാലങ്ങളിലായി മഴ സീസണില്‍ കോട്ടയില്‍ ഇതൊരു പതിവായിരിക്കുകയാണെന്നാണ് ആളുകള്‍ പറയുന്നത്. അതായത് അസാധാരണമായ ശക്തിയില്‍ മഴ പെയ്യും. ഇത് ഏതാനും ദിവസങ്ങള്‍ തുടരും. പിന്നാലെ പതിയെ ജനവാസമേഖലകളില്‍ മുതലകളെ കാണാമെന്നാണ് ഇവര്‍ പറയുന്നത്. 

പോയ വര്‍ഷം ഇതുപോലെ ഇവിടെ ഏഴടിയോളം നീളമുള്ളൊരു കൂറ്റൻ മുതലയെ റെസിഡെൻഷ്യല്‍ ഏരിയയില്‍ കണ്ടതും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അന്ന് രണ്ട് ഡസനിലധികം മുതലകളെയാണത്രേ റെസിഡെൻഷ്യല്‍ ഏരിയകളില്‍ നിന്ന് പിടിച്ച് പുഴകളില്‍ കൊണ്ടുപോയി വിട്ടത്. വനം വകുപ്പ് തന്നെയാണ് ഇതിന് മുമ്പില്‍ നിന്നത്.

സമാനമായ അവസ്ഥ ഇക്കുറിയും ആവര്‍ത്തിക്കുകയാണോ എന്നാണ് ഇവിടത്തുകാരുടെ പേടി. എന്തായാലും കാലാവസ്ഥാവ്യതിയാനങ്ങള്‍ ജീവിലോകത്തെ എത്തരത്തിലെല്ലാമാണ് ബാധിക്കുന്നത്, അത് ക്രമേണ മനുഷ്യരെ തന്നെ എത്തരത്തിലാണ് ബാധിക്കുക- തുടങ്ങിയ വിഷയങ്ങളിലെല്ലാം സമഗ്രമായ പഠനങ്ങളും ചര്‍ച്ചകളും വരേണ്ട കാലമാണിതെന്നാണ് പലരും ഈ സംഭവങ്ങളെയെല്ലാം അടിസ്ഥാനപ്പെടുത്തി അഭിപ്രായപ്പെടുന്നത്. 

Also Read:- ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മേശപ്പുറത്തേക്ക് ചത്ത എലി വീണു; പരാതിയുമായി യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ