നൂഡില്‍സിന് വില കൂടുതലാണെന്ന് പരാതിപ്പെട്ടു; കടക്കാര്‍ അപമാനിച്ചതിന് കസ്റ്റമര്‍ ചെയ്തത്...

Published : Aug 07, 2023, 05:36 PM IST
നൂഡില്‍സിന് വില കൂടുതലാണെന്ന് പരാതിപ്പെട്ടു; കടക്കാര്‍ അപമാനിച്ചതിന് കസ്റ്റമര്‍ ചെയ്തത്...

Synopsis

പല കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെയും നിയമപരമായി മുന്നോട്ട് പോയിട്ടുള്ള ഉപഭോക്താക്കളുണ്ട്. എന്നാല്‍ ചിലര്‍ക്ക് നിയമപരമായി പരാതിപ്പെടാനോ അതുമായി മുന്നോട്ട് പോകാനോ ഒന്നും താല്‍പര്യമോ സമയമോ കാണില്ല. അല്ലെങ്കില്‍ അത്ര ഗൗരവത്തോടെ ആയിരിക്കില്ല- അവര്‍ ഇതിനെ സമീപിക്കുന്നത്.

നമ്മള്‍ പണം കൊടുത്ത് വാങ്ങിക്കുന്ന ഏതൊരു ഉത്പന്നത്തിനും കൊടുക്കുന്ന പണത്തിന്‍റെ മതിപ്പുണ്ടോയെന്ന് ഉപഭോക്താവിന് പരിശോധിക്കാവുന്നതും, ആക്ഷേപമുള്ളപക്ഷം പരാതിപ്പെടാവുന്നതാണ്. കച്ചടവടക്കാരോട് തന്നെ ഇക്കാര്യം സംസാരിക്കാവുന്നതാണ്. അതുപോലെ തന്നെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകാവുന്നതുമാണ്.

ഇത്തരത്തില്‍ പല കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെയും നിയമപരമായി മുന്നോട്ട് പോയിട്ടുള്ള ഉപഭോക്താക്കളുണ്ട്. എന്നാല്‍ ചിലര്‍ക്ക് നിയമപരമായി പരാതിപ്പെടാനോ അതുമായി മുന്നോട്ട് പോകാനോ ഒന്നും താല്‍പര്യമോ സമയമോ കാണില്ല. അല്ലെങ്കില്‍ അത്ര ഗൗരവത്തോടെ ആയിരിക്കില്ല- അവര്‍ ഇതിനെ സമീപിക്കുന്നത്.

എന്തായാലും വാങ്ങിക്കുന്ന സാധനത്തിന് മേലുള്ള പരാതി കച്ചവടക്കാരെയെങ്കിലും ധരിപ്പിക്കാൻ മിക്ക ഉപഭോക്താക്കളും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഒരു വഴിയോര ഭക്ഷണശാലയില്‍ നൂഡില്‍സിന്‍റെ വിലയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരു കസ്റ്റമറുടെ ഭാഗത്ത് നിന്നുണ്ടായ അസാധാരണമായ പെരുമാറ്റമാണ് ഏറെ ശ്രദ്ധ നേടുന്നത്. 

ചൈനയിലാണ് സംഭവം. നൂഡില്‍സിന് വില ചോദിച്ച കസ്റ്റമര്‍ വില കേട്ടയുടനെ ഇത് അധികവിലയാണെന്ന് കച്ചവടക്കാരനോട് പരാതിപ്പെടുകയായിരുന്നുവത്രേ. ശേഷം എന്തുകൊണ്ടാണ് ഇത്ര വിലയെന്ന് ചോദിച്ചു. ഇതിനുള്ള കാരണം കച്ചവടക്കാരൻ വിശദീകരിച്ചുവെങ്കിലും ഈ വിശദീകരണത്തിലൊന്നും അദ്ദേഹം തൃപ്തനായില്ല. ഇതിന് പിന്നാലെ കച്ചവടക്കാരന്‍റെ മകൻ വന്ന് കസ്റ്റമറോട് വേണമെങ്കില്‍ വാങ്ങി കഴിക്ക്, അല്ലെങ്കില്‍ ഇവിടെ നിന്ന് സ്ഥലം കാലിയാക്ക് എന്ന് ഉറക്കെ പറഞ്ഞതോടെ ഇദ്ദേഹം പ്രകോപിതനായി. 

ശേഷം കടയിലുണ്ടായിരുന്ന നൂഡില്‍സ് പാക്കറ്റുകളത്രയും വാങ്ങി, അത് നടുറോഡിലിട്ട് നശിപ്പിക്കുകയാണ്. ഇതിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെല്ലാം വൈറലായിരിക്കുന്നത്. കാശില്ലാഞ്ഞിട്ടല്ല താൻ വിലക്കൂടുതല്‍ ചോദ്യം ചെയ്തത് എന്നാണ് കസ്റ്റമറുടെ പക്ഷം. അതേസമയം ഭക്ഷണം നിലത്തിട്ട് നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വീഡിയോ കണ്ട ഭുരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. 

ഇദ്ദേഹത്തെ അപമാനിച്ച, കച്ചവടക്കാരന്‍റെ മകൻ പിന്നീട് മാപ്പ് ചോദിച്ചെങ്കിലും താൻ പണം കൊടുത്ത് വാങ്ങിയ ഭക്ഷണം തന്‍റെ ഇഷ്ടം പോലെ ചെയ്യുമെന്ന് പറഞ്ഞ് വാങ്ങിയ നൂഡില്‍സ് മുഴുവനും അവിടെ തന്നെയിട്ട് നശിപ്പിക്കുകയായിരുന്നു ഇദ്ദേഹം. എന്തായാലും വൈറലായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

Also Read:- ഏറ്റവും ശബ്ദത്തില്‍ ഏമ്പക്കം വിടുന്നയാള്‍ക്കുള്ള ലോക റെക്കോര്‍ഡ് കരസ്ഥമാക്കി യുവതി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

'പക്കാ പെർഫക്റ്റ്' ആകേണ്ട... 'ഫിൽട്ടർ' വേണ്ട; എന്താണ് ഈ 'ഫിൻസ്റ്റാഗ്രാം'?
10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്