അമ്മായിയമ്മയ്ക്ക് കാമുകനെ ആവശ്യ‌മുണ്ട്; പത്ര പരസ്യം നൽകി മരുമകൾ

Web Desk   | Asianet News
Published : Jul 21, 2021, 11:19 AM ISTUpdated : Jul 21, 2021, 11:33 AM IST
അമ്മായിയമ്മയ്ക്ക് കാമുകനെ ആവശ്യ‌മുണ്ട്; പത്ര പരസ്യം നൽകി മരുമകൾ

Synopsis

40നും 60നും വയസിന് ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നതെന്നും പരസ്യത്തിൽ പറയുന്നു. താത്കാലിക അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനമെന്നും പരസ്യത്തിൽ പറയുന്നുണ്ട്. 

അമ്മായിയമ്മയ്ക്ക് കാമുകനെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പത്രത്തിൽ പരസ്യം നൽകി മരുമകള്‍. സമൂഹ മാധ്യമങ്ങളിൽ പത്ര പരസ്യം വെെറലായതോടെ ലോകമെങ്ങും ചർച്ചയായിരിക്കുകയാണ് ഈ മരുമകൾ. അമേരിക്കയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം.

40നും 60നും വയസിന് ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നതെന്നും പരസ്യത്തിൽ പറയുന്നു. താത്കാലിക അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനമെന്നും പരസ്യത്തിൽ പറയുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന കാമുകന് 960 ഡോളര്‍ ഏകദേശം 72,000 രൂപ നൽകുമെന്നും പറയുന്നുണ്ട്.

അമേരിക്കന്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റായ ക്രെയ്ഗ്‌സ് ലിസ്റ്റിലാണ് ഇത്തരത്തില്‍ ഒരു പരസ്യമെത്തിയത്. ന്യൂയോർക്കിലെ ഹഡ്‌സൺ വാലിയിൽ താമസിക്കുന്ന യുവതി  51കാരിയായ അമ്മായിയമ്മയ്ക്ക് കാമുകനെ ആവശ്യമുണ്ടെന്ന് പരസ്യത്തിൽ പറയുന്നു.

എന്നാൽ അപേക്ഷ അയക്കുന്നതിന് മുമ്പ് രണ്ട് നിബന്ധനകൾ കൂടിയുണ്ട്. കാമുകന് നന്നായി നൃത്തം ചെയ്യാനും ആശയവിനിമയം നടത്താനുമുള്ള കഴിവും ഉണ്ടായിരിക്കണമെന്നും പരസ്യത്തിൽ പറയുന്നു. മറ്റൊന്ന് വെറും രണ്ട് ദിവസത്തേക്ക് മാത്രമാണ് നിയമനമെന്നും പറയുന്നുണ്ട്. അടുത്ത സുഹൃത്തിന്റെ വിവാഹത്തിന് അമ്മായിയമ്മയ്ക്കൊപ്പം കാമുകനായി പോവുക എന്നതാണ് ആവശ്യം. 

പിറന്നാൾ ദിനത്തിൽ തനിച്ചായി പോയ ഒരാളുടെ കേക്ക് മുറിക്കാൻ കൂട്ടായി എത്തി അപരിചിതർ; വീഡിയോ
            

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'