'പ്രതീക്ഷയുടെ തിളക്കം'; കേള്‍വിയും സംസാരശേഷിയുമില്ലാത്ത ഈ ദമ്പതികളെ നോക്കൂ...

Published : Oct 18, 2022, 11:11 AM IST
'പ്രതീക്ഷയുടെ തിളക്കം'; കേള്‍വിയും സംസാരശേഷിയുമില്ലാത്ത ഈ ദമ്പതികളെ നോക്കൂ...

Synopsis

ശാരീരികമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വിവിധ തൊഴില്‍ മേഖലകളില്‍ നിന്ന് സ്വയം പിന്മാറി നില്‍ക്കുന്നവര്‍ക്കും വലിയ പ്രചോദനമാണ് ഇവര്‍ നല്‍കുന്നത്. എല്ലാവരെയും പോലെ തന്നെ അധ്വാനിച്ച് തങ്ങളുടേതായ ഇടം കണ്ടെത്താൻ ശാരീരിക- സവിശേഷതകളുള്ളവര്‍ക്കും സാധിക്കുമെന്ന് അടിവരയിട്ട് ഉറപ്പിക്കുയാണിവര്‍. 

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ തരം വീഡിയോകളും വാര്‍ത്തകളും നാം കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. വീഡിയോകളാണെങ്കില്‍ ഇവയില്‍ ഭൂരിഭാഗവും താല്‍ക്കാലികായ ആസ്വാദനത്തിന് ഉപകരിക്കുംവിധത്തിലുള്ളവയായിരിക്കും. എന്നാല്‍ ചില വീഡിയോകള്‍ നമ്മളിലേക്ക് വിലപ്പെട്ട എന്തെങ്കിലും അനുഭവത്തെ പകര്‍ന്നുനല്‍കുന്നതായിരിക്കും. 

കണ്ടുതീര്‍ന്നാലും ഏറെ നാളത്തേക്ക് മനസില്‍ നില്‍ക്കുന്നത്. ഭാവിയിലേക്കുള്ള പ്രതീക്ഷകളോ സ്വപ്നങ്ങളോ ഒന്നുകൂടി മിനുക്കിയെടുക്കാൻ പ്രേരിപ്പിക്കുന്നവ. 

അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത ദമ്പതികള്‍ തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനായി നടത്തുന്ന പരിശ്രമങ്ങളുടെ ഭംഗിയായ പ്രതിഫലനമാണ് വീഡിയോയില്‍ കാണുന്നത്. 

മഹാരാഷ്ട്രയിലെ നാഷിക് ആണ് ഇവരുടെ സ്വദേശം. നാട്ടില്‍ തന്നെ റോഡരികില്‍ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ നടത്തുകയാണിവര്‍. ഇവരുടെ പേരോ മറ്റ് വിശദാംശങ്ങളോ ഒന്നും ലഭ്യമല്ല. എന്നാല്‍ തങ്ങളുടെ കുറവുകളെ അതിജീവിച്ച് - ജയിച്ചുകാണിക്കാനുള്ള ഇവരുടെ കഠിനാധ്വാനവും അതിനുള്ള മനസും ഏവരെയും ആകര്‍ഷിക്കുന്നതാണ്. 

ശാരീരികമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വിവിധ തൊഴില്‍ മേഖലകളില്‍ നിന്ന് സ്വയം പിന്മാറി നില്‍ക്കുന്നവര്‍ക്കും വലിയ പ്രചോദനമാണ് ഇവര്‍ നല്‍കുന്നത്. എല്ലാവരെയും പോലെ തന്നെ അധ്വാനിച്ച് തങ്ങളുടേതായ ഇടം കണ്ടെത്താൻ ശാരീരിക- സവിശേഷതകളുള്ളവര്‍ക്കും സാധിക്കുമെന്ന് അടിവരയിട്ട് ഉറപ്പിക്കുയാണിവര്‍. 

'സ്ട്രീറ്റ്ഫുഡ് റെസിപി' എന്ന ഇൻസ്റ്റ പേജില്‍ വന്ന ഇവരുടെ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. പാനി പൂരിയാണ് ഇവരുടെ സ്റ്റാളിലെ പ്രധാന വിഭവം. കടയിലെത്തുന്നവരോട് ആംഗ്യഭാഷ്യയില്‍ തന്നെ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഇരുവരും ഭക്ഷണം നല്‍കുന്നത് വീഡയോയില്‍ കാണാം. വൃത്തിയോടെയും ഭംഗിയോടെയുമാണ് ഇരുവരും കടയില്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്നും ഇതിന് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്നുമാണ് വീഡിയോ കണ്ടവരില്‍ അധികപേരും അഭിപ്രായപ്പെടുന്നത്. 

വീഡിയോ...

 

Also Read:- നിറപുഞ്ചിരിയുമായി ഒരു ചായക്കാരി; വൈറലായി വീഡിയോ

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?