Deepika Padukone : അടിമുടി 'റെഡ്'; ദീപികയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍...

Web Desk   | others
Published : Mar 06, 2022, 06:10 PM IST
Deepika Padukone : അടിമുടി 'റെഡ്'; ദീപികയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍...

Synopsis

വസ്ത്രധാരണം വ്യക്തികളുടെ സ്വാതന്ത്ര്യം തന്നെയാണ്. അതിനെ പരിധി വിട്ട് വിമര്‍ശിക്കുന്നത് തമാശയെന്നതില്‍ കവിഞ്ഞ് ഗൗരവമായിത്തന്നെ കാണേണ്ടിവരും. ഇക്കാര്യം പലപ്പോഴും പല താരങ്ങളും തുറന്നുപറയുകയും ചെയ്തിട്ടുണ്ട്

സിനിമാമേഖലയില്‍ ( Cinema Industry ) പ്രവര്‍ത്തിക്കുന്നവര്‍ ഫാഷന്‍ കാര്യങ്ങളില്‍ ( Fashion Trends ) എപ്പോഴും അല്‍പം മുന്നിലായിരിക്കും. പ്രത്യേകിച്ച് താരങ്ങള്‍. ബോളിവുഡിലാണെങ്കില്‍ ഇത് ( Bollywood Stars ) പറയാനുമില്ല. ചെറുതോ വലുതോ ആയ നടന്മാരും നടിമാരുമെല്ലാം ഫാഷന്‍ വിഷയങ്ങളില്‍ എപ്പോഴും 'അപ്‌ഡേറ്റഡ്' ആയിരിക്കും. 

ബോളിവുഡില്‍ ഇത്തരത്തില്‍ ഫാഷന്‍ ട്രെന്‍ഡുകള്‍ കാര്യമായി പിന്തുടരുന്ന താരജോഡികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും. ഇരുവരുടെയും വസത്രധാരണം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് വരെ കാരണമാകാറുണ്ട്. 

അത്തരത്തില്‍ കഴിഞ്ഞ ദിവസവും ദീപികയുടെ ഒരു ഔട്ട്ഫിറ്റ് ട്രോളന്മാര്‍ക്കുള്ള കാരണമായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ വളരെ ട്രെന്‍ഡിയായ വസ്ത്രധാരണമാണ് ദീപികയുടേത്. ചുവന്ന പാന്റ്‌സും ചുവന്ന സ്വെറ്റര്‍ ഷര്‍ട്ടും തൊപ്പിയുമാണ് ദീപികയുടെ വേഷം. 

'പത്താന്‍' എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിനായി സ്‌പെയിനിലേക്കുള്ള യാത്രയ്ക്കായി മുംബൈ എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു ദീപിക. ഷാരൂഖ് ഖാന്‍, ജോണ്‍ എബ്രഹാം എന്നീ താരങ്ങളും ദീപികയ്‌ക്കൊപ്പം തന്നെ സ്‌പെയ്‌നിലേക്ക് തിരിച്ചിരുന്നു. 

എയര്‍പോര്‍ട്ടിലെത്തിയ ദീപിക അല്‍പനേരം ഫോട്ടോയ്ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പോസ് ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. ചുവ്വ ഫോക്‌സ്- ലെദര്‍ പാന്റ്‌സും, ടര്‍ട്ടിള്‍ നെക്കുള്ള ചുവപ്പ് സ്വെറ്റര്‍ ഷര്‍ട്ടുമായിരുന്നു വേഷം. ഷര്‍ട്ടിന്റെ നെക്കില്‍ പിങ്ക് നിറത്തിലുള്ള ലെയിനുകളും കാണാം. ഇതിന് അനുയോജ്യമായ രീതിയില്‍ പിങ്ക് ഹീല്‍സും, പിങ്ക് മിക്‌സുള്ള ബാഗും ഉപയോഗിച്ചിരിക്കുന്നു. ഇതിനെല്ലാം പുറമെ ഫിനിഷിംഗായി ചുവന്ന തൊപ്പിയും. 

വളരെ 'സെന്‍സിബിള്‍' ആയ തെരഞ്ഞെടുപ്പാണ് ദീപികയുടേതെന്നാണ് ഫാഷന്‍ മേഖലയുമായി ബന്ധമുള്ളവരെല്ലാം അഭിപ്രായപ്പെടുന്നത്. എന്നാല്‍ വളരെ മോശം 'ലുക്ക്' ആണെന്നാണ് ട്രോളന്മാരുടെ ഭാഷ്യം.

സ്ത്രീകള്‍ ധരിക്കുന്ന സ്‌കെര്‍ട്ട് പോലുള്ള ബോട്ടം ധരിച്ചതിന്റെ പേരില്‍ രണ്‍വീര്‍ ഏറെ നാളായി ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. രണ്‍വീറിന്റെ ഈ ലുക്കിലുള്ള ഫോട്ടോകള്‍ വച്ച് മീമുകള്‍ വരെ ഇറങ്ങിയിരുന്നു. ഇതിന് ശേഷം മിക്കപ്പോഴും വ്യത്യസ്തമായ ഔട്ട്ഫിറ്റ് പരീക്ഷിക്കുമ്പോഴെല്ലാം രണ്‍വീറും ദീപികയും ഒരുപോലെ വിമര്‍ശിക്കപ്പെടുമായിരുന്നു. 

ഇപ്പോള്‍ ദീപികയ്ക്ക് വരുന്ന ട്രോളിലും രണ്‍വീറിന്റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ട്. രണ്‍വീറാണ് ദീപികയുടെ സ്റ്റൈലിസ്റ്റെന്നും അതുകൊണ്ടാണ് ഇത്തരം വസ്ത്രങ്ങള്‍ അണിയുന്നതെന്നും ചിലര്‍ പറയുന്നു. ദീപികയെ 'രണ്‍വീര്‍ സിംഗി' എന്നും മറ്റും വിളിച്ച് പരിഹസിക്കുന്നവരും ഏറെയാണ്. 

 

 

ഇത്തരം വിമര്‍ശനങ്ങളോടും പരിഹാസങ്ങളോടുമെല്ലാം പക്വമായി പ്രതികരിക്കുന്നവരാണ് ദീപികയും രണ്‍വീറും. ഇന്ത്യയില്‍ മികച്ച ഫാഷന്‍ ട്രെന്‍ഡുകള്‍ പലപ്പോഴും ട്രോളിന് ഇരയാകുന്നത് പതിവാണ്. ഇതുപോലെ തന്നെ ക്രൂരമായ പരിഹാസത്തിന് ഇരയായിട്ടുള്ളയാളാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും. എന്നാല്‍ ഫാഷന്‍ കാര്യങ്ങളില്‍ പുതുമയാര്‍ന്ന പരീക്ഷണങ്ങള്‍ നടത്താന്‍ വാസനയുള്ള താരമെന്ന നിലയിലാണ് ഫാഷന്‍ മേഖലയിലുള്ളവര്‍ പ്രിയങ്കയെ നോക്കിക്കാണുന്നത്. 

വസ്ത്രധാരണം വ്യക്തികളുടെ സ്വാതന്ത്ര്യം തന്നെയാണ്. അതിനെ പരിധി വിട്ട് വിമര്‍ശിക്കുന്നത് തമാശയെന്നതില്‍ കവിഞ്ഞ് ഗൗരവമായിത്തന്നെ കാണേണ്ടിവരും. ഇക്കാര്യം പലപ്പോഴും പല താരങ്ങളും തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. പരിഷ്‌കൃതമായ ഒരു സമൂഹത്തിന് ഒരിക്കലും ചേരുന്നതല്ല ഇത്തരത്തിലുള്ള അപരിഷ്‌കൃതമായ വിമര്‍ശനങ്ങളും.

Also Read:- അമ്പരപ്പിക്കുന്ന ലുക്കില്‍ രണ്‍വീര്‍; ട്രോളുകളുമായി വിരുതന്മാര്‍

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ