'എല്ലാം മഞ്ഞ'; ദീപികയുടെ പുതിയ ചിത്രങ്ങളും ഹിറ്റ്

Published : May 27, 2019, 06:46 PM ISTUpdated : May 27, 2019, 06:52 PM IST
'എല്ലാം മഞ്ഞ'; ദീപികയുടെ പുതിയ ചിത്രങ്ങളും ഹിറ്റ്

Synopsis

ബോളിവുഡ് സുന്ദരിമാര്‍ക്ക് മഞ്ഞയോട് ഒരു പ്രത്യേക ഇഷ്ടമാണ്. ബോളിവുഡ് സുന്ദരിയും ഫാഷന്‍ സ്റ്റാറുമായ ദീപിക പദുകോണ്‍ അടുത്തിടെ ധരിച്ച മഞ്ഞ സാരിയാണ് ഇപ്പോള്‍ ആരാധകരെ ആകര്‍ഷിച്ചിരിക്കുന്നത്. 

ബോളിവുഡ് സുന്ദരിമാര്‍ക്ക് മഞ്ഞയോട് ഒരു പ്രത്യേക ഇഷ്ടമാണ്. ബോളിവുഡ് സുന്ദരിയും ഫാഷന്‍ സ്റ്റാറുമായ ദീപിക പദുകോണ്‍ അടുത്തിടെ ധരിച്ച മഞ്ഞ സാരിയാണ് ഇപ്പോള്‍ ആരാധകരെ ആകര്‍ഷിച്ചിരിക്കുന്നത്.

മഞ്ഞ പ്ലെയിന്‍ സാരിയൊടൊപ്പം മഞ്ഞ ഹൈനെക്ക് ബ്ലൌസാണ് ദീപിക ധരിച്ചത്. ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയാണ് വസ്ത്രം ഡിസൈനര്‍ ചെയ്തത്. 

 


 

കരീന, പ്രിയങ്ക, ആലിയ, കാജൽ, സാറാ അലിഖാന്, ജാൻവി കപൂർ എന്നിവരുടെയും ഇപ്പോഴത്തെ പ്രിയപ്പെട്ട നിറവും മഞ്ഞയാണ്. മഞ്ഞ നിറത്തിലുള്ള പരമ്പരാ​ഗതവും മോഡേണുമായ വ്യത്യസ്ത ഡിസെെനിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് താരസുന്ദരികൾ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഹിറ്റാണ്. 

 

കടും മഞ്ഞ നിറത്തിലുള്ള പാന്റിലും ടോപ്പിലും കരീന , കടുംമഞ്ഞ ഗൗണിലും അധികം എംബ്രോയിഡറി വർക്കില്ലാത്ത ചുരിദാറില്‍ കാജൽ, ഇളം മഞ്ഞയിലെ ടോപ്പിൽ ആലിയാ ഭട്ട് , മഞ്ഞയും പച്ചയും ഷേഡുള്ള വ്യത്യസ്തമായ എംബ്രോയിഡറി വർക്കുകളിൽ നിറഞ്ഞ ലഹങ്കയില്‍ ശിൽപാ ഷെട്ടി, മസ്റ്റാർഡി യെല്ലോ നിറത്തിൽ പഫ് കൈയുള്ള സിൽവിയാ തെരാസ്സി മിയോസോട്ടിസിന് പുറമേ ഫ്ലോറൽ വർക്കോടുകൂടിയ ഗൗണില്‍ സോനം ഇങ്ങനെ പോകുന്നു ബോളിവുഡ് താരങ്ങളുടെ മഞ്ഞ പ്രണയം. 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ