ഞായറാഴ്ച ഇങ്ങനെ ആഘോഷിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്, അല്ലേ? ദീപികയുടെ ഫോട്ടോ...

Published : Jun 05, 2022, 07:31 PM IST
ഞായറാഴ്ച ഇങ്ങനെ ആഘോഷിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്, അല്ലേ? ദീപികയുടെ ഫോട്ടോ...

Synopsis

സിനിമ കാണല്‍, ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്ത് കഴിക്കല്‍, വീട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ മറ്റ് പ്രിയപ്പെട്ടവര്‍ക്കോ ഒപ്പം കൂടുതല്‍ സമയം ചെലവിടല്‍, ചെറിയ യാത്രകള്‍ എന്നിങ്ങനെ മനസിനെ നീണ്ട ആറ് ദിവസങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മോചിപ്പിച്ചെടുക്കാന്‍ ഒരു ഞായറിലേക്കായി നാം പട്ടികപ്പെടുത്തുന്ന ഇഷ്ടങ്ങള്‍ ഏറെയാണ്. 

ആഴ്ചയില്‍ ആറ് ദിവസങ്ങളിലെ തിരക്കിന് ശേഷം ഏഴാം ദിവസം അവധിയിലേക്ക് പ്രവേശിക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തത് തന്നെയാണ്, അല്ലേ? മിക്ക തൊഴില്‍ മേഖലയിലും ഞായറാഴ്ച തന്നെയാണ് അവധിദിനം ( Sunday Holiday) . അതുകൊണ്ട് തന്നെ പൊതുഅവധി ദിനമായി നമ്മള്‍ ഞായറിനെ കണക്കാക്കുന്നു. 

സിനിമ കാണല്‍, ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്ത് കഴിക്കല്‍, വീട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ മറ്റ് പ്രിയപ്പെട്ടവര്‍ക്കോ ഒപ്പം കൂടുതല്‍ സമയം ചെലവിടല്‍, ചെറിയ യാത്രകള്‍ എന്നിങ്ങനെ മനസിനെ നീണ്ട ആറ് ദിവസങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ ( Mental Stress ) നിന്ന് മോചിപ്പിച്ചെടുക്കാന്‍ ഒരു ഞായറിലേക്കായി നാം പട്ടികപ്പെടുത്തുന്ന ഇഷ്ടങ്ങള്‍ ഏറെയാണ്. 

എന്നാല്‍ ഇതില്‍ എല്ലാത്തിലുമുപരി ഞായറാഴ്ച, അല്ലെങ്കില്‍ അവധിദിവസം ( Sunday Holiday) എന്ന് കേള്‍ക്കുമ്പോള്‍ ഏവരും ആദ്യം പ്രാധാന്യം നല്‍കുന്നത് മറ്റൊന്നിനുമല്ല, ഉറക്കത്തിന് തന്നെയാണ്. രാവിലെ നേരത്തെ എഴുന്നേറ്റ് ജോലിക്ക് ഒരുങ്ങേണ്ടതില്ല, ജോലിക്ക് പോകുന്നവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ഒരുക്കേണ്ടതില്ല, സ്കൂളിലോ കോളോജിലോ പോകേണ്ടതില്ല എന്ന കാരണം കൊണ്ട് തന്നെ അധികസമയം ഉറങ്ങാനാണ് ഏവരും ഇഷ്ടപ്പെടുന്നത്. ഇതും ആഴ്ച മുഴുവനും നീണ്ട മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ( Mental Stress )  രക്ഷ നേടാൻ തീര്‍ച്ചയായും സഹായിക്കും.

ചിലരാണെങ്കില്‍ ഒരു വാശിയെന്ന പോലെ അവധി ദിനം അങ്ങനെ തന്നെ ഉറങ്ങി തീര്‍ക്കുന്നവരും ഉണ്ട്. ഇതിനെ ഓര്‍മ്മിപ്പിക്കുന്നൊരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍. ഞായറാഴ്ച ദിവസത്തെ ആസ്വദിച്ചുള്ള ഉറക്കമാണ് ഫോട്ടോയിലുള്ളത്. ഐ മാസ്ക് ധരിച്ച് ശരിയായ രീതിയില്‍, ഉറങ്ങിക്കിടക്കുന്ന ദീപികയാണ് ഫോട്ടോയിലുള്ളത്. 

 

 

ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയിരിക്കുന്നത്. അവധിദിവസത്തെ ഉറക്കമെന്നാല്‍ അത് ശരിക്കും കൊതിപ്പിക്കുന്ന ഒന്ന് തന്നെയാണെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നത്. എഡിറ്റിംഗ് കൂടാതെ, വളരെ 'കാഷ്വല്‍' ആയി പകര്‍ത്തിയിരിക്കുന്ന ഫോട്ടോ ആണ് ദീപിക പങ്കുവച്ചിരിക്കുന്നത്. 

കാന്‍സ് ഫെസ്റ്റിലെ തിരക്ക് പിടിച്ച ദിവസങ്ങള്‍ക്ക് ശേഷം ദീപിക അല്‍പം വിശ്രമത്തിലായിരിക്കും ഈ ഞായറില്‍ എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. കാന്‍സ് ജൂറിയിലും റെഡ് കാര്‍പെറ്റിലുമെല്ലാം രാജ്യത്തിന് അഭിമാനമായി തിളങ്ങിയ താരമാണ് ദീപിക.

 

 

ഷാരൂഖ് ഖാനും ജോൺ ഏബ്രഹാമിനും ഒപ്പമുള്ള 'കിറ്റി പത്താന്‍', ഋത്വിക് റോഷനൊപ്പമുള്ള 'ഫൈറ്റര്‍' എന്നിവയാണ് ഏറ്റവും പുതുതായി ദീപികയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. അമിതാഭ് ബച്ചനൊപ്പം 'ദ ഇന്‍റേണ്‍' ഹിന്ദി പതിപ്പിലും ദീപിക വേഷമിടുന്നുണ്ട്.

Also Read:- ഉച്ചയുറക്കം പതിവാണോ? എങ്കില്‍ അറിയാം ഇക്കാര്യങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'