വിവാഹചടങ്ങുകളിലെ വസ്ത്രം പുതുക്കി ഒന്നാം വാർഷികത്തിന് ധരിച്ച് ദീപിക

Published : Nov 16, 2019, 07:01 PM IST
വിവാഹചടങ്ങുകളിലെ വസ്ത്രം പുതുക്കി ഒന്നാം വാർഷികത്തിന് ധരിച്ച് ദീപിക

Synopsis

ദീപിക പദുകോണും രൺവീർ സിങിനും ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും തങ്ങളുടെ  ഒന്നാം വിവാഹവാർഷികം ആഘോഷിച്ചത്. 

ദീപിക പദുകോണും രൺവീർ സിങിനും ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും തങ്ങളുടെ  ഒന്നാം വിവാഹവാർഷികം ആഘോഷിച്ചത്. ക്ഷേത്രങ്ങൾ സന്ദശിച്ചാണ് ഒന്നാം വിവാഹവാര്‍ഷികം ഇരുവരും ആഘോഷിച്ചത്. തിരുപ്പതി ബാലാജി ക്ഷേത്രത്തിലും സുവർണ ക്ഷേത്രത്തിലും ദീപികയും രണ്‍വീറും ദർശനം നടത്തി.

വിവാഹത്തിന് മുന്നോടിയായി നടത്തിയ ചടങ്ങുകളില്‍ ധരിച്ച ചുവപ്പ് അനാർക്കലി കുർത്തയും പാന്‍റുമാണ് സുവർണ ക്ഷേത്രദർശനത്തിന് ദീപിക ധരിച്ചത്. ചുവപ്പ് നിറത്തിലള്ള ഷീർ ദുപ്പട്ട കൊണ്ട് ദീപിക തലമൂടിയിരുന്നു. സബ്യസാചി മുഖർജി ഡിസൈന്‍ ചെയ്ത വസ്ത്രമാണിത്. ഹെവി ആക്സസറീസില്‍ ദീപിക കൂടുതല്‍ സുന്ദരിയായിരുന്നു. ഇരുവരും എത്‌നിക് ലുക്കിലായിരുന്നു. 

 

 

2018 നവംബർ 14ന് ഇറ്റലിയിലെ ലേക്ക് കോമോയിലായിരുന്നു ഇവരുടെ വിവാഹം നടന്നത്.  ആറു വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു ദീപികയും രൺവീറും വിവാഹിതരായത്. 

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ