ടൗട്ടേ ചുഴലിക്കാറ്റിനിടയില്‍ ഫോട്ടോഷൂട്ട്; വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി

Web Desk   | others
Published : May 23, 2021, 02:56 PM IST
ടൗട്ടേ ചുഴലിക്കാറ്റിനിടയില്‍ ഫോട്ടോഷൂട്ട്; വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി

Synopsis

തന്റെ ചിത്രങ്ങളെ വിമര്‍ശിക്കുന്നവര്‍ 'പൊസിറ്റിവിറ്റി' പകര്‍ന്നുനല്‍കുന്നതിനെതിരെ നില്‍ക്കുന്നുവെന്നും ദീപിക പറയുന്നു. ചുഴലിക്കാറ്റില്‍ വിഷമതകള്‍ നേരിടുന്നവരെ കുറിച്ച് എനിക്കോര്‍മ്മയുണ്ട്, അതുകൊണ്ട് തന്നെ ഇത്തരത്തില്‍ പ്രതീക്ഷയോ ആശ്വാസമോ നല്‍കുന്ന പ്രവൃത്തികളില്‍ ഞാനിനിയുമേര്‍പ്പെടും, അത് എന്നെയും നിലനിര്‍ത്താനുള്ള ഉപാധി കൂടിയാണെന്നും ദീപിക കൂട്ടിച്ചേര്‍ക്കുന്നു

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ വലിയ തോതിലുള്ള നാശനഷ്ടമാണ് ടൗട്ടേ ചുഴലിക്കാറ്റ് ഉണ്ടാക്കിയത്. ഇത്തരത്തില്‍ ആളുകള്‍ ഏറെ ഭയപ്പെടുകയും ആശങ്കപ്പെടുകയും ചെയ്‌തൊരു സാഹചര്യത്തില്‍ ചുഴലിക്കാറ്റിനെ പശ്ചാത്തലമാക്കി ഫോട്ടോഷൂട്ട് നടത്തിയതാണ് നടി ദീപിക സിംഗ്. 

എന്നാല്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ കാര്യമായ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വഴിയൊരുക്കി. താരങ്ങളടക്കമുള്ളവര്‍ തന്നെ ഇത് മോശമായ പ്രവണതയാണെന്ന തരത്തില്‍ പ്രതികരിച്ചു. 

ഇപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള പ്രതികരണമറിയിക്കുകയാണ് ദീപിക. 'ടൈംസ് ഓഫ് ഇന്ത്യ'ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി വിശദീകരണം നല്‍കിയത്. ചുഴലിക്കാറ്റ് തന്നെയും ഭയപ്പെടുത്തിയെന്നും എന്നാല്‍ ഭയപ്പെട്ടിട്ട് കാര്യമില്ല 'പൊസിറ്റിവിറ്റി' പങ്കുവയ്ക്കുകയാണ് വേണ്ടത് എന്നതിലാണ് ചിത്രങ്ങളും വീഡിയോയും ചെയ്തത് എന്നാണ് ദീപികയുടെ പ്രതികരണം. 

'എന്റെ പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകള്‍ 99 ശതമാനവും നല്ല കമന്റുകളാണ്. ബാക്കി ഒരു ശതമാനം മാത്രമാണ് മോശം കമന്റുകള്‍ വന്നിട്ടുള്ളത്. ഞാന്‍ ചെയ്തതില്‍ എനിക്കൊരു പശ്ചാത്താപവും ഇല്ല. പക്ഷേ എന്റെ ചിത്രങ്ങളോ വീഡിയോയോ കണ്ടിട്ട് മറ്റുള്ളവരാരും മഴയത്ത് പുറത്തിറങ്ങണമെന്ന് ഞാന്‍ പറയില്ല. ഞാന്‍ എന്റെ വീടിന്റെ പരിസരത്ത് തന്നെ, അഞ്ച് മിനുറ്റ് നേരമാണ് പുറത്ത് ആകെ ചിലവിട്ടത്...'- ദീപിക പറയുന്നു. 

തന്റെ ചിത്രങ്ങളെ വിമര്‍ശിക്കുന്നവര്‍ 'പൊസിറ്റിവിറ്റി' പകര്‍ന്നുനല്‍കുന്നതിനെതിരെ നില്‍ക്കുന്നുവെന്നും ദീപിക പറയുന്നു. ചുഴലിക്കാറ്റില്‍ വിഷമതകള്‍ നേരിടുന്നവരെ കുറിച്ച് എനിക്കോര്‍മ്മയുണ്ട്, അതുകൊണ്ട് തന്നെ ഇത്തരത്തില്‍ പ്രതീക്ഷയോ ആശ്വാസമോ നല്‍കുന്ന പ്രവൃത്തികളില്‍ ഞാനിനിയുമേര്‍പ്പെടും, അത് എന്നെയും നിലനിര്‍ത്താനുള്ള ഉപാധി കൂടിയാണെന്നും ദീപിക കൂട്ടിച്ചേര്‍ക്കുന്നു. 

 

 

 

 

ചുഴലിക്കാറ്റില്‍ കടപുഴകിവീണ മരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ദീപികയുടെ ഫോട്ടോഷൂട്ട്. കനത്ത മഴയില്‍ നൃത്തം വയ്ക്കുന്ന വീഡിയോയും ദീപിക പങ്കുവച്ചിരുന്നു. 

ടിവി ഷോകളിലൂടെയാണ് ദീപിക പ്രശസ്തയായത്. ഷോകള്‍ക്ക് പുറമെ ചില സീരിയലുകളിലും ഇവര്‍ വേഷമിട്ടിട്ടുണ്ട്. 

Also Read:- ടൗട്ടേ ചുഴലിക്കാറ്റിൽ തകർന്ന മരങ്ങൾക്കിടയിൽ നിന്ന് നടിയുടെ ഫോട്ടോഷൂട്ട്, വിമർശിച്ച് സോഷ്യൽ മീഡിയ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ