നിങ്ങൾ ഏത് നിറത്തിലുള്ള അടിവസ്ത്രമാണ് കൂടുതലും ധരിക്കാറുള്ളത്?

Web Desk   | Asianet News
Published : Jan 22, 2022, 11:14 AM ISTUpdated : Jan 22, 2022, 12:45 PM IST
നിങ്ങൾ ഏത് നിറത്തിലുള്ള അടിവസ്ത്രമാണ് കൂടുതലും ധരിക്കാറുള്ളത്?

Synopsis

കറുത്ത അടിവസ്ത്രം ധരിക്കുന്ന ആളുകൾ ഉറപ്പുള്ളവരും ആത്മവിശ്വാസമുള്ളവരുമായിരിക്കുമെന്ന് യുകെയിലെ പ്രമുഖ സൈക്കോളജിസ്റ്റും സെക്സ് ആന്‍ഡ് റിലേഷന്‍ഷിപ്പ് അഡ്വൈസറായ ബാര്‍ബറ സാന്റിനി പറയുന്നു.

നിങ്ങൾ ഏത് നിറത്തിലുള്ള അടിവസ്ത്രമാണ് കൂടുതലും ധരിക്കാറുള്ളത്? ചുവപ്പോ പച്ചയോ അതോ കറുപ്പോ...ഏത് നിറവും ആകട്ടെ നിങ്ങൾ ധരിക്കുന്ന അടിവസ്ത്രങ്ങളുടെ നിറവും സ്വഭാവവും തമ്മിൽ ബന്ധമുള്ളതായി യുകെയിലെ പ്രമുഖ സൈക്കോളജിസ്റ്റും സെക്സ് ആൻഡ് റിലേഷൻഷിപ്പ് അഡ്വൈസറായ ബാർബറ സാന്റിനി പറയുന്നു.

മൂഡ് ക്രമീകരണത്തിൽ നിറങ്ങൾ ഒരു വലിയ ആശയവിനിമയ രൂപമാണെന്ന് ബാർബറ പറയുന്നു.
അടിവസ്ത്രത്തിന്റെ നിറം വ്യക്തിത്വം, മാനസികാവസ്ഥ, വികാരങ്ങൾ എന്നിവയെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്നും അവർ പറയുന്നു.

ഉദാഹരണത്തിന്, കറുത്ത അടിവസ്ത്രം ധരിക്കുന്ന ആളുകൾ ഉറപ്പുള്ളവരും ആത്മവിശ്വാസമുള്ളവരുമായിരിക്കുമെന്ന് യുകെയിലെ പ്രമുഖ സൈക്കോളജിസ്റ്റും സെക്സ് ആന്‍ഡ് റിലേഷന്‍ഷിപ്പ് അഡ്വൈസറായ ബാര്‍ബറ സാന്റിനി പറയുന്നു. കറുത്ത അടിവസ്ത്രം കൂടുതൽ ചൂട് സൃഷ്ടിക്കുന്നതിന് കാരണമാകും.

പർപ്പിൾ നിറത്തിലുള്ള അടിവസ്ത്രങ്ങളാണ് കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നതെന്ന് സെക്‌സ് ബ്ലോഗറും റിലേഷൻഷിപ്പ് അഡൈ്വസറുമായ ടാറ്റിയാന ഡയചെങ്കോ പറഞ്ഞു. പർപ്പിൾ നിറം റോയൽറ്റിയും ആഡംബരവുമായി ബന്ധപ്പെട്ടിരിക്കുന്നു. പർപ്പിൾ അടിവസ്ത്രം റൊമാന്റിക് ആകർഷണവും കൂട്ടുന്നുവെന്നും ടാറ്റിയാന ദ സണിനോട് പറഞ്ഞു. 

നിങ്ങൾ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളുടെ നിറം നിങ്ങളുടെ മാനസികാവസ്ഥയിലും ഊർജത്തിലും സ്വാധീനം ചെലുത്തുമെന്ന് കളർ-റെസ്‌പോൺസ് അനലിസ്റ്റായ Anjel OBryant അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Read more : യാത്രയ്ക്കിടെ ഛര്‍ദ്ദി അലട്ടാറുണ്ടോ? ഇവ ശ്രദ്ധിച്ചാൽ മതി

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ