'കൊച്ചുമകളെ കാണാന്‍ ആരെപ്പോലെയാണ്?'; മറുപടിയുമായി നീതു കപൂര്‍; വീഡിയോ വൈറല്‍

Published : Nov 08, 2022, 08:25 AM ISTUpdated : Nov 08, 2022, 08:28 AM IST
'കൊച്ചുമകളെ കാണാന്‍ ആരെപ്പോലെയാണ്?'; മറുപടിയുമായി നീതു കപൂര്‍; വീഡിയോ വൈറല്‍

Synopsis

ഇപ്പോഴിതാ പേരക്കുട്ടിയെ കുറിച്ചുള്ള ആരാധകരുടെയും പാപ്പരാസികളുടെയും ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍. 

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും നടന്‍ റണ്‍ബീര്‍ കപൂറിനും കുഞ്ഞു പിറന്നതിന്‍റെ സന്തോഷത്തിലാണ് കുടുംബവും ആരാധകരും. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ചയാണ് ആലിയയെ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ആണ് ആലിയ ഭട്ട് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ സന്തോഷവാര്‍ത്ത ആലിയ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെ ആശംസകളുമായി താരങ്ങളുടെ നീണ്ട നിര തന്നെ രംഗത്തെത്തി.

ഇപ്പോഴിതാ പേരക്കുട്ടിയെ കുറിച്ചുള്ള ആരാധകരുടെയും പാപ്പരാസികളുടെയും ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍. കൊച്ചുമകള്‍ വളരെ ക്യൂട്ടാണെന്നും താന്‍ വളരെ സന്തോഷവതിയാണെന്നും അവര്‍ ക്യാമറകള്‍ക്ക് മുമ്പില്‍ പ്രതികരിച്ചു. കുഞ്ഞിനെ കാണാന്‍ രണ്‍ബീറിനെ പോലെയാണോ ആലിയയെ പോലെയാണോ എന്ന ചോദ്യത്തിനും നീതു കപൂര്‍ മറുപടി നല്‍കി.

'അവള്‍ വളരെ കുഞ്ഞല്ലേ. ഇപ്പോള്‍ ജനിച്ചതല്ലേയുള്ളൂ. അതുകൊണ്ടുതന്നെ അതൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല' - എന്നായിരുന്നു നീതുവിന്റെ മറുപടി. ആലിയ എങ്ങനെയിരിക്കുന്നു എന്ന ചോദ്യത്തിന് ആലിയയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും നീതു അറിയിച്ചു. ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്. 

 

'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത. ഞങ്ങളുടെ കുഞ്ഞ് എത്തിയിരിക്കുന്നു. അവള്‍ വളരെ മനോഹരിയാണ്. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അനുഗ്രഹീതരായ മാതാപിതാക്കളായി ഞങ്ങള്‍ മാറി. സ്‌നേഹം മാത്രം'- ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ. ഇതേ പോസ്റ്റ് നീതു കപൂറും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ ഏപ്രില്‍ പതിനാലിനായിരുന്നു ആലിയയുടെയും രണ്‍ബീറിന്‍റെയും വിവാഹം. ജൂണിലാണ് താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്ത ആലിയ പരസ്യമായി പങ്കുവച്ചത്. 
 

 

Also Read: 'ഇവ നിങ്ങളുടെ വായില്‍ കപ്പലോടിക്കും'; പ്രാതല്‍ പരിചയപ്പെടുത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ