ക്യാമറയും ട്രൈപോഡും സെറ്റ് ചെയ്ത് വീഡിയോ പകര്‍ത്തുന്ന നായ്ക്കുട്ടി; വൈറല്‍

Published : Jun 16, 2021, 08:17 PM ISTUpdated : Jun 16, 2021, 09:50 PM IST
ക്യാമറയും ട്രൈപോഡും സെറ്റ് ചെയ്ത് വീഡിയോ പകര്‍ത്തുന്ന നായ്ക്കുട്ടി; വൈറല്‍

Synopsis

മൂക്ക് കൊണ്ട് ക്യാമറ ഓൺ ആക്കിയ ശേഷമാണ് 'സീക്രട്ട്'എന്ന നായ്ക്കുട്ടി സ്വന്തം പ്രകടനം റെക്കോർഡ് ചെയ്യുന്നത്. പല പോസുകളില്‍ നിന്നാണ് ആശാന്‍റെ പ്രകടനം. 

നായകളുടെ വീഡിയോകള്‍ പലപ്പോഴും സൈബര്‍ ലോകത്ത് ഹിറ്റാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ വളരെ രസകരമായ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. സ്വയം ക്യാമറയും ട്രൈപോഡും സെറ്റ് ചെയ്ത് 'ടിക് ടോക്' ചെയ്യുന്ന തിരക്കിലാണ് ഇവിടെയൊരു നായ്ക്കുട്ടി. 

മൂക്ക് കൊണ്ട് ക്യാമറ ഓൺ ആക്കിയ ശേഷമാണ് 'സീക്രട്ട്'എന്ന നായ്ക്കുട്ടി സ്വന്തം പ്രകടനം റെക്കോർഡ് ചെയ്യുന്നത്. പല പോസുകളില്‍ നിന്നാണ് ആശാന്‍റെ പ്രകടനം. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

 

 

സീക്രട്ടിന്റെ ഉടമയായ മേരിയാണ് വീഡിയോ ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചത്. സ്വന്തം ചിത്രങ്ങളും വീഡിയോയും എങ്ങനെ എടുക്കാമെന്ന് സീക്രട്ടിനെ പഠിപ്പിക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്നും ഒടുവിൽ അത് അവൾക്ക് ചെയ്യാൻ കഴിഞ്ഞുവെന്നും മേരി കുറിച്ചു. 
 

Also Read: വീഡിയോ പകര്‍ത്തുന്നതിനിടെ കസേരയിൽ കുടുങ്ങി യുവതി!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ