നഗ്ഗറ്റ്സ് കഴിക്കുന്ന ക്യൂട്ട് നായ്ക്കുട്ടി; വീഡിയോ കാണാം

Web Desk   | Asianet News
Published : Apr 29, 2021, 09:44 PM ISTUpdated : Apr 29, 2021, 10:12 PM IST
നഗ്ഗറ്റ്സ് കഴിക്കുന്ന ക്യൂട്ട് നായ്ക്കുട്ടി; വീഡിയോ കാണാം

Synopsis

വെറും 11 സെക്കൻഡ്  മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയ്ക്ക് നിരവധി പേരാണ് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നത്. 

വളര്‍ത്തുമൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അക്കൂട്ടത്തിലിതാ മറ്റൊരു വീഡിയോ കൂടി. ഇവിടെയൊരു നായയാണ് താരം. വളരെ അച്ചടക്കത്തോടെ ഭക്ഷണം കഴിക്കുന്ന നായ്ക്കുട്ടിയാണ് വീഡിയോയിലുള്ളത്. 

റെഡ്ഡിറ്റ് ഉപയോക്താവ് MadeMeSmile എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നായ്ക്കുട്ടി ലഘുഭക്ഷണമായി ഉടമ നക്ഷത്രാകൃതിയിലുള്ള നഗ്ഗറ്റ്സ് നൽകുന്നത് വീഡിയോയിൽ കാണാം.

നഗ്ഗറ്റ്സ് കാണിച്ച് ഉടമ തരും തരില്ല എന്ന മട്ടിൽ നായ്ക്കുട്ടിയെ കളിപ്പിക്കുന്നു. അവസാനം വളരെ അച്ചടക്കത്തോടെ നായ്ക്കുട്ടി ഉടമയുടെ കയ്യിൽ നിന്ന് നഗ്ഗറ്റ്സ് കഴിക്കുകയാണ് ചെയ്യുന്നത്. 

വെറും 11 സെക്കൻഡ്  മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയ്ക്ക് നിരവധി പേരാണ് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നത്.  ഈ നായ്ക്കുട്ടിയെ ഇഷ്ടമായി, തരാമോ എന്നാണ് വീഡിയോയ്ക്ക് താഴേ ഒരാൾ കമന്റ് ചെയ്തതു. എന്നാൽ, ഈ നായ്ക്കുട്ടി കാണാൻ എന്ത് ക്യൂട്ടാണ് എന്നാണ് മറ്റ് ചിലർ കമന്റ് ചെയ്തതും. 

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ