Dubai Crown Prince : 'ആള്‍ക്കൂട്ടത്തില്‍ ആള്‍മാറാട്ടം'; ആരും തിരിച്ചറിയാതെ ദുബായ് കിരീടാവകാശി

Published : Aug 16, 2022, 10:13 AM ISTUpdated : Aug 16, 2022, 10:14 AM IST
Dubai Crown Prince : 'ആള്‍ക്കൂട്ടത്തില്‍ ആള്‍മാറാട്ടം'; ആരും തിരിച്ചറിയാതെ ദുബായ് കിരീടാവകാശി

Synopsis

ഇത്രയും ഉയരത്തിലുള്ള സ്ഥാനത്തിരിക്കുമ്പോഴും സാധാരണക്കാരുമായി അടുത്തിടപഴകാനും, ലളിതമായ ജീവിതം നയിക്കാനും ഷെയ്ഖ് ഹംദാൻ കാണിക്കുന്ന മനസാണ് ഏവരെയും ആകര്‍ഷിക്കുന്നത്. പലയിടങ്ങളിലും ഷെയ്ഖ് ഹംദാൻ തന്നെയോ തന്‍റെ സ്ഥാനമോ അടയാളപ്പെടുത്താതെ യാത്ര ചെയ്യാറുണ്ട്. 

യുവാക്കള്‍ക്കിടയില്‍ ഏറെ ആരാധകരുള്ളയാളാണ് ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അല്‍ മക്തൂം. ഇൻസ്റ്റഗ്രാമില്‍ മാത്രം ഒന്നരക്കോടിയോളം പേരാണ് ഇദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. ഇദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ക്കും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കുമെല്ലാം വലിയ സ്വീകരണമാണ് ലഭിക്കാറ്. 

ഇത്രയും ഉയരത്തിലുള്ള സ്ഥാനത്തിരിക്കുമ്പോഴും സാധാരണക്കാരുമായി അടുത്തിടപഴകാനും, ലളിതമായ ജീവിതം നയിക്കാനും ഷെയ്ഖ് ഹംദാൻ കാണിക്കുന്ന മനസാണ് ഏവരെയും ആകര്‍ഷിക്കുന്നത്. പലയിടങ്ങളിലും ഷെയ്ഖ് ഹംദാൻ തന്നെയോ തന്‍റെ സ്ഥാനമോ അടയാളപ്പെടുത്താതെ യാത്ര ചെയ്യാറുണ്ട്. ഇത്തരം യാത്രകള്‍ക്കിടെ പകര്‍ത്തുന്ന ഫോട്ടോകളും കാഴ്ചകളുമെല്ലാം ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും അവയ്ക്ക് വലിയ അംഗീകാരം ലഭിക്കുകയും ചെയ്യാറുണ്ട്. 

ഇപ്പോഴിതാ ലണ്ടനില്‍ ആള്‍ക്കൂട്ടത്തിനിടെ ആരാലും തിരിച്ചറിയപ്പെടാതെ യാത്ര ചെയ്യുന്ന ഫോട്ടോയാണ് ഷെയ്ഖ് ഹംദാൻ പങ്കുവച്ചിരിക്കുന്നത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ലണ്ടനില്‍ അവധിയാഘോഷത്തിലാണ് ഷെയ്ഖ് ഹംദാൻ. 

ഇതിനിടെ അണ്ടര്‍ഗ്രൗണ്ട് ഗതാഗത സൗകര്യമായ ലണ്ടൻ ട്യൂബില്‍ സുഹൃത്തുമൊത്ത് സഞ്ചരിക്കുന്നതിന്‍റെ ഫോട്ടോകളാണ് ഷെയ്ഖ് ഹംദാൻ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. ബദര്‍ അതീജ് എന്ന സുഹൃത്താണ് ഇദ്ദേഹത്തിനൊപ്പമുള്ളത്. 

'ഏറെ ദൂരം പോകാനുണ്ട്- ബദര്‍ ആണെങ്കില്‍ ഇപ്പോഴേ ബോറടിച്ചുതുടങ്ങി...'- എന്ന അടിക്കുറിപ്പോടെയാണ് ഷെയ്ഖ് ഹംദാൻ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരക്ക് മൂലം ഷെയ്ഖ് ഹംദാനും സുഹൃത്തും നിന്നാണ് യാത്ര ചെയ്യുന്നത്. പിറകില്‍ യാത്രക്കാരെയും കാണാം. ആരും ഇദ്ദേഹത്തെയോ സുഹൃത്തിനെയോ തിരിച്ചറിഞ്ഞിട്ടില്ലെന്നത് വ്യക്തം. 

 

 

എന്നാല്‍ കഴിഞ്ഞ മാസം ലണ്ടനില്‍ തന്നെ ദുബായ് വംശജരായ ആളുകള്‍ ഷെയ്ഖ് ഹംദാനെ കാറിനകത്ത് വച്ച് കണ്ട് തിരിച്ചറിയുകയും സെല്‍ഫിയെടുക്കുന്നതിനായി തടിച്ചുകൂടുകയും ചെയ്തിരുന്നു. ഇതിന്‍റെ വീഡിയോയും ഫോട്ടോകളുമെല്ലാം വൈറലായിരുന്നു. 

സെലിബ്രിറ്റി പദവി നോക്കാതെ മറ്റുള്ളവര്‍ക്കൊപ്പം കൂടുന്ന പ്രകൃതക്കാരനാണ് ഷെയ്ഖ് ഹംദാൻ. സാധാരണക്കാരുടെ ജീവിതം നേരില്‍ മനസിലാക്കുന്നതിനും പഠിക്കുന്നതിനുമെല്ലാം ലഭിക്കുന്ന അവസരങ്ങളെല്ലാം ഇദ്ദേഹം പ്രയോജനപ്പെടുത്താറുണ്ട്. സോഷ്യല്‍ മീഡിയിയലും സാധാരണക്കാരുമായി സംവദിക്കാൻ ഇദ്ദേഹം മടി കാണിക്കാറില്ല. ഈ മനോഭാവം തന്നെയാണ് അദ്ദേഹത്തെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രിയങ്കരനാക്കുന്നത്. 

Also Read:- മലയാളി യുവാവിന്‍റെ ഫോട്ടോയ്ക്ക് ലൈക്കടിച്ച് ദുബായ് കിരീടാവകാശി; താരമായി യുവാവ്

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ