
ദിവസവും പത്ത് തവണ വരെ സെക്സ് ചെയ്ത താറാവിന്‍റെ ലിംഗം മുറിച്ചുമാറ്റേണ്ടി വന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ ടോര്‍ക്വിയോയിലാണ് സംഭവം. ഡേവ് എന്ന താറാവിന്‍റെ ലിംഗമാണ് നീക്കം ചെയ്തത്. ജോഷ് വാറ്റ്സണ്‍ എന്നയാളുടെ താറാവാണ് ദിവസവും പത്ത് തവണ വരെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് കണ്ടെത്തിയത്. ഒടുവില്‍ മുറിവേറ്റതിനെ തുടര്‍ന്ന് ലിംഗം നീക്കം ചെയ്യുകയായിരുന്നു.
താറാവിന്‍റെ ലിംഗം മുറിവേറ്റതായി ജോഷ് കണ്ടെത്തിയതോടെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴായിരുന്നു ഡോക്ടര്‍മാര്‍ ചികിത്സ നിര്‍ദേശിച്ചത്. ആദ്യം മരുന്നുകളും മറ്റും നല്‍കി മടക്കിയെങ്കിലും വീണ്ടും നിരവധി തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് ഡേവിന്‍റെ ലിംഗം കൂടുതല്‍ മുറിവേല്‍ക്കുകയായിരുന്നു. ഒടുവില്‍ ഡോക്ടര്‍മാര്‍ താറാവിന്‍റെ ലിംഗം നീക്കം ചെയ്യുക അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.
താറാവിന് അമിത ലൈംഗികാസ്ക്തിയുളളതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇണചേരുന്ന കാലം കഴിഞ്ഞാല്‍ താറാവുകള്‍ പൊതുവേ ലൈംഗിക ബന്ധത്തിലേര്‍പ്പെടാറില്ല. എന്നാല്‍ ഡേവ് അങ്ങനെയാല്ലായിരുന്നു. ഡേവിന് സെക്സിലേര്‍പ്പെടുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയുന്നില്ലായിരുന്നു. ഇതൊരു രോഗാവസ്ഥയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.