Viral Video : വെെറലായി ഈ വൃദ്ധ ദമ്പതികളുടെ ചുംബനം; വീഡിയോ

Web Desk   | Asianet News
Published : Feb 01, 2022, 03:49 PM ISTUpdated : Feb 01, 2022, 03:54 PM IST
Viral Video : വെെറലായി ഈ വൃദ്ധ ദമ്പതികളുടെ ചുംബനം; വീഡിയോ

Synopsis

ഈ ദമ്പതികളെ കണ്ടപ്പോൾ സന്തോഷം തോന്നുന്നു എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തതു. ഇങ്ങനെയാകണം ഓരോ ദമ്പതികളുമെന്നും മറ്റൊരാൾ കമന്റ് ചെയ്തു.  

ഒരുമിച്ച് വർക്കൗട്ട് ചെയ്യുന്നതിനിടെ വൃദ്ധ ദമ്പതികൾ ചുംബിക്കുന്ന വീഡിയോ സമൂഹ​ മാധ്യമങ്ങളിൽ വൈറലാകുന്നു. ഗുഡ് ന്യൂസ് മൂവ്‌മെന്റ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡ‍ിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ പ്രായമായ ദമ്പതികൾ പുൾ അപ്പ് ബാറിൽ വ്യായാമം ചെയ്യുന്നത് കാണാം.

ഒരുമിച്ച് വ്യായാമം ചെയ്യുന്ന ഈ ദമ്പതികൾ എപ്പോഴും ഒന്നിച്ച് തന്നെയിരിക്കട്ടെ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ വീഡിയോയ്ക്ക് താഴേ രസകരമായ കമന്റുകളും നൽകിയിട്ടുണ്ട്. ഈ ദമ്പതികളെ കണ്ടപ്പോൾ സന്തോഷം തോന്നുന്നു എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തതു. ഇങ്ങനെയാകണം ഓരോ ദമ്പതികളുമെന്നും മറ്റൊരാൾ കമന്റ് ചെയ്തു.

 


 

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?