യുവതിക്ക് മസാജ് ചെയ്യുന്ന ആന; വൈറലായി വീഡിയോ

Published : Jan 19, 2021, 03:14 PM ISTUpdated : Jan 19, 2021, 03:35 PM IST
യുവതിക്ക് മസാജ് ചെയ്യുന്ന ആന; വൈറലായി വീഡിയോ

Synopsis

ആന മസാജ് ചെയ്യുന്ന പഴയ ഒരു വീഡിയോ ആണ് വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഒരു യുവതിയുടെ പുറം മസാജ് ചെയ്യുന്ന കുട്ടിയാനയെ ആണ് വീഡിയോയില്‍ കാണുന്നത്.  

ദിവസം മുഴുവൻ നീണ്ട ജോലിക്ക് ശേഷം ഒന്ന് ആശ്വസിക്കാൻ തലയും ദേഹവുമെല്ലാം മസാജ് ചെയ്യുന്നവരാണ് പലരും. ഇതിനായി മസാജിങ് പാർലറുകളും ഇന്ന് ലഭ്യമാണ്. എന്നാല്‍ മസാജുകളിൽ തന്നെ അൽപം വിചിത്രമായ അനുഭവം വാ​ഗ്ദാനം ചെയ്യുന്ന മസാജിങ് പാർലറുകളും ഉണ്ട്. 

അത്തരത്തില്‍ പാമ്പുകളെക്കൊണ്ട് മസാജ് നടത്തുന്ന പാര്‍ലറിനെ കുറിച്ച് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ആന മസാജ് ചെയ്യുന്ന പഴയ ഒരു വീഡിയോ ആണ് വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. രണ്ടുദിവസം മുമ്പാണ് ആരോ വീഡിയോ വീണ്ടും ട്വിറ്ററിലൂടെ പങ്കുവച്ചത്. 

ഒരു യുവതിയുടെ പുറം മസാജ് ചെയ്യുന്ന ആനയെ ആണ് വീഡിയോയില്‍ കാണുന്നത്. ആന അതിന്റെ കാലും തുമ്പിക്കൈയും ഉപയോഗിച്ചാണ് യുവതിയുടെ പുറത്ത് മസാജ് ചെയ്യുന്നത്. 

 

തായ്ലാന്‍ഡില്‍ പരിശീലനം ലഭിച്ച ആനകളെക്കൊണ്ട് പുറം തിരുമ്മിക്കുന്നത് രസകരമായ ഒരു പരിപാടിയാണത്രേ. ടൂറിസ്റ്റുകളാണ് ഇതിന്റെ ഉപഭോക്താക്കൾ. എന്തായാലും വീഡിയോ ട്വിറ്ററിലൂടെ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. രസകരമായ കമന്‍റുകളുമായി ആളുകളും കൂടിയിട്ടുണ്ട്. 

Also Read: നിറയെ പാമ്പുകളെവച്ച് ഒരു മസാജ്, സങ്കൽപ്പിക്കാനാവുമോ? ഈ സ്പായിൽ മസാജ് ചെയ്യുന്നത് പാമ്പുകളാണ്

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ