കുഴിയില്‍ വീണ കാട്ടാനയെ മുകളിലേയ്ക്ക് കയറ്റി; ജെസിബിയോട് കാട്ടാനയുടെ 'നന്ദിപ്രകടനം'; വീഡിയോ വൈറല്‍

Published : May 23, 2021, 09:52 PM ISTUpdated : May 23, 2021, 09:55 PM IST
കുഴിയില്‍ വീണ കാട്ടാനയെ മുകളിലേയ്ക്ക് കയറ്റി; ജെസിബിയോട് കാട്ടാനയുടെ 'നന്ദിപ്രകടനം'; വീഡിയോ വൈറല്‍

Synopsis

കുഴിയില്‍ വീണ ആനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന മറ്റൊരു വീഡിയോ കൂടി വൈറലാവുകയാണ് ഇപ്പോള്‍. ഇത്തവണ കര്‍ണാടകയിലെ കൂര്‍ഗില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. 

കര്‍ണാടകയിലെ ബന്ദിപ്പൂർ വനത്തില്‍  ചെളിക്കുഴിയില്‍ വീണ ആനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തിയ വാര്‍ത്ത അടുത്തിടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. അത്തരത്തില്‍ കുഴിയില്‍ വീണ ആനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന മറ്റൊരു വീഡിയോ കൂടി വൈറലാവുകയാണ് ഇപ്പോള്‍. ഇത്തവണ കര്‍ണാടകയിലെ കൂര്‍ഗില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. 

കുഴിയില്‍ നിന്ന് മുകളിലേയ്ക്ക് കയറാന്‍ ശ്രമിക്കുന്ന കാട്ടാനയെ ജെസിബി ഉപയോഗിച്ച് തള്ളി മുകളിലേയ്ക്ക് കയറ്റുന്നതാണ് വീഡിയോയില്‍ കാണുന്നത്. രക്ഷപ്പെട്ട കാട്ടാനയുടെ നന്ദി പറയുന്ന പോലുള്ള പ്രകടനമാണ് വീഡിയോയെ വൈറലാക്കിയത്.

 

 

 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുന്ദാരാമന്‍ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ആനയെ വനത്തിലേയ്ക്ക് തിരിച്ചുവിടാനാണ് പടക്കം പൊട്ടിക്കുന്നത് എന്നും ട്വീറ്റില്‍ പറയുന്നു. വീഡിയോ ഇതുവരെ 16 ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. 

Also Read: ചെളിക്കുഴിയില്‍ വീണ ആനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി; കയ്യടിച്ച് സോഷ്യൽ മീഡിയ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ