ഐ മേക്കപ്പ് കഴിഞ്ഞോ? കണ്ണിന്റെ തിളക്കം നിലനിർത്താൻ ജെൻ സി പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

Published : Mar 13, 2026, 06:44 PM IST
eye care

Synopsis

മേക്കപ്പ് ഇടാൻ നമുക്കെല്ലാവർക്കും വലിയ ഇഷ്ടമാണ്, പ്രത്യേകിച്ച് ഐ-ലൈനറും മസ്കാരയും ഐ-ഷാഡോയുമില്ലാതെ എന്ത് ലുക്ക്! എന്നാൽ ജെൻ സി പെൺകുട്ടികൾക്കിടയിൽ ഐ മേക്കപ്പ് വലിയ ട്രെൻഡായി മാറുമ്പോഴും, അത് നീക്കം ചെയ്തതിന് ശേഷമുള്ള കാര്യത്തിൽ പലരും അത്ര ശ്രദ്ധിക്കാറില്ല. 

ബോൾഡ് ഐ-ലൈനറുകളും തിളങ്ങുന്ന ഐ-ഷാഡോകളുമില്ലാതെ ഇന്നത്തെ ജെൻ സി പെൺകുട്ടികൾക്ക് ഒരു ഔട്ടിംഗിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. സെൽഫ് എക്സ്പ്രഷന്റെ ഭാഗമായി കണ്ണ് മേക്കപ്പിനെ കാണുന്നവരാണ് ഇന്നത്തെ തലമുറ. എന്നാൽ പാർട്ടി കഴിഞ്ഞ് തിരിച്ചെത്തിയാൽ മടി കാരണം മേക്കപ്പ് മാറ്റാതെ ഉറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം. കണ്ണിന്റെ ആരോഗ്യം കളഞ്ഞുകൊണ്ടുള്ള ഒരു ഫാഷനും ഗുണം ചെയ്യില്ല. മേക്കപ്പിന് ശേഷം കണ്ണിനെ എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം.

മേക്കപ്പ് മാറ്റാതെ ഉറങ്ങരുത്

എത്ര വൈകി വന്നാലും മേക്കപ്പ് മാറ്റാതെ ഉറങ്ങുന്നത് കണ്ണിനോട് ചെയ്യുന്ന വലിയ ക്രൂരതയാണ്. മസ്കാരയും ലൈനറും രാത്രി മുഴുവൻ കണ്ണിനുള്ളിലിരിക്കുന്നത് ഇൻഫെക്ഷനുകൾക്കും കണ്പോളകളിൽ കുരുക്കൾ വരുന്നതിനും കാരണമാകും. ഇത് കണ്ണിന്റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തുകയും കണ്ണ് ചുവന്ന് തടിക്കാനിടയാക്കുകയും ചെയ്യും.

ജെന്റിൽ ക്ലെൻസിംഗ് ശീലമാക്കാം

കണ്ണ് മേക്കപ്പ് മാറ്റാൻ സോപ്പോ ഫേസ് വാഷോ ഉപയോഗിച്ച് അമർത്തി ഉരസുന്നത് ഒട്ടും നല്ലതല്ല. കണ്ണിന് ചുറ്റുമുള്ള ചർമ്മം വളരെ സെൻസിറ്റീവാണ്. മൈസെല്ലർ വാട്ടറോ അല്ലെങ്കിൽ ഓയിൽ ബേസ്ഡ് ക്ലെൻസറോ ഉപയോഗിച്ച് മൃദുവായി മേക്കപ്പ് തുടച്ചുമാറ്റണം. വാട്ടർപ്രൂഫ് മസ്കാര മാറ്റാൻ കോട്ടൺ പാഡിൽ ക്ലെൻസർ എടുത്ത് കുറച്ചുനേരം കൺപോളകളിൽ വെച്ചതിനുശേഷം മാത്രം പതുക്കെ തുടയ്ക്കുക.

3ഡബിൾ ക്ലെൻസിംഗ്

ജെൻ സി പെൺകുട്ടികൾക്കിടയിൽ ഇപ്പോൾ വലിയ തരംഗമാണ് ഡബിൾ ക്ലെൻസിംഗ്. ആദ്യം ഒരു ക്ലെൻസിംഗ് ഓയിൽ ഉപയോഗിച്ച് മേക്കപ്പ് അലിയിച്ചു കളയുക, അതിനുശേഷം ഒരു മൈൽഡ് ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക. കണ്ണിന്റെ ഉള്ളിൽ മേക്കപ്പിന്റെ അംശങ്ങൾ ഒന്നും തന്നെ അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ ഇത് സഹായിക്കും.

കണ്ണിന് നൽകാം അല്പം ഈർപ്പം

മേക്കപ്പ് നീക്കം ചെയ്തുകഴിഞ്ഞാൽ കണ്ണിന് ചുറ്റുമുള്ള ഭാഗം വരളാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഒരു നല്ല ഐ-ക്രീമോ ഹൈഡ്രേറ്റിംഗ് സെറമോ ഉപയോഗിക്കുന്നത് കണ്ണിന്റെ തിളക്കം നിലനിർത്താൻ സഹായിക്കും. ഡാർക്ക് സർക്കിൾസ് ഒഴിവാക്കാനും പഫ്‌നെസ്സ് കുറയ്ക്കാനും ഇത് ഉപകരിക്കും. കക്കിരിയോ തണുത്ത വെള്ളത്തിൽ മുക്കിയ കോട്ടൺ പാഡുകളോ കണ്ണിന് മുകളിൽ വെക്കുന്നത് നല്ലൊരു റിലാക്സേഷൻ നൽകും.

ക്വാളിറ്റിയുള്ള ഉൽപ്പന്നങ്ങൾ മാത്രം

വില കുറഞ്ഞ മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കണ്ണിന് ഗുരുതരമായ അലർജി ഉണ്ടാക്കാം. എക്സ്പയറി ഡേറ്റ് കഴിഞ്ഞ ലൈനറുകളും മസ്കാരകളും ഉടൻ തന്നെ മാറ്റുക. മറ്റുള്ളവരുടെ മേക്കപ്പ് ബ്രഷുകളോ കാജലോ ഷെയർ ചെയ്യുന്നത് ഒഴിവാക്കണം. ഇത് ബാക്ടീരിയൽ ഇൻഫെക്ഷനുകൾ പടരാൻ കാരണമാകും.

മേക്കപ്പ് ഇടുന്നത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ടെങ്കിൽ, അത് നീക്കം ചെയ്ത ശേഷമുള്ള കെയർ നിങ്ങളുടെ കണ്ണിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നു. തിളങ്ങുന്ന കണ്ണുകൾക്കായി ഈ ലളിതമായ ശീലങ്ങൾ ഇന്നുതന്നെ തുടങ്ങാം.

PREV
Read more Articles on
click me!

Recommended Stories

സമ്മർ ഫാഷൻ സീസണിലെ സ്‌റ്റൈൽ ഐക്കണായി മാറുന്ന 5 ഫോൺ ആക്‌സസറികൾ
സൗന്ദര്യസംരക്ഷണത്തിലെ പുതിയ സൂപ്പർ ഫുഡ്; ചർമ്മത്തിനും മുടിക്കും ഫ്‌ളാക്‌സ് സീഡ് നൽകുന്ന മാന്ത്രിക മാറ്റങ്ങൾ!