വരണ്ട ചര്‍മ്മമാണോ? പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...

Published : Apr 21, 2021, 03:34 PM IST
വരണ്ട ചര്‍മ്മമാണോ? പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...

Synopsis

വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത് വെള്ളം ധാരാളമായി കുടിക്കാന്‍ ശ്രദ്ധിക്കണം. 

വരണ്ട് പൊട്ടുന്ന ചര്‍മ്മം ആണ് പലരുടെയും പ്രധാന പ്രശ്നം. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും  ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്.

അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത് വെള്ളം ധാരാളമായി കുടിക്കാന്‍ ശ്രദ്ധിക്കണം. 

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം..

ഒന്ന്... 

ഒരു പഴത്തിന്റെ പള്‍പ്പും നന്നായി വിളഞ്ഞ അവോക്കാഡോയും അല്‍പം തേനും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം.  വരണ്ട ചർമ്മം ഉള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന നല്ലൊരു ഫേസ് പാക്കാണിത്. 

രണ്ട്... 

രണ്ട് ടീസ്പൂണ്‍ കടലമാവില്‍ ഒരു ടീസ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. നല്ലൊരു മോയിസ്ചറൈസറായി ഈ പാക്ക് പ്രവര്‍ത്തിക്കും. 

മൂന്ന്... 

ഒരു ടീസ്പൂൺ കറ്റാർവാഴ നീരിൽ ഒരു ടീസ്പൂൺ തൈരും അര ടീസ്പൂൺ ചന്ദനപ്പൊടിയും ചേർത്ത് മുഖത്തു പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. 

നാല്...

ഒരു സ്പൂണ്‍ ഓട്സ് നന്നായി പൊടിച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ തൈര് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം അര മണിക്കൂർ മുഖത്തു പുരട്ടി മസാജ് ചെയ്തു കഴുകാം.  

Also Read: മുഖത്തെ ചുളിവുകൾ മാറാൻ വീട്ടിലുണ്ട് പ്രതിവിധികള്‍...

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'