'ബിയര്‍ ടാങ്കില്‍ മൂത്രമൊഴിച്ചു'; വ്യാജവാര്‍ത്തയ്ക്ക് ട്രോളോട് ട്രോള്‍...

By Web TeamFirst Published Jul 2, 2020, 9:31 PM IST
Highlights

കഴിഞ്ഞ 12 വര്‍ഷമായി കമ്പനിയില്‍ ജീവനക്കാരനായിരുന്ന താന്‍ ബിയര്‍ സൂക്ഷിക്കുന്ന ടാങ്കില്‍ മൂത്രമൊഴിക്കുന്നുണ്ടെന്ന് ജീവനക്കാരന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടിലെ സൂചന. കുപ്പിയിലേക്ക് ബിയര്‍ നിറച്ച് പാക്കിംഗ് നടത്തുന്നതിന് മുമ്പ് താന്‍ ടാങ്കില്‍ മൂത്രമൊഴിച്ച് വയ്ക്കുമെന്നാണത്രേ ജീവനക്കാരന്‍ പറഞ്ഞത്

കഴിഞ്ഞ ദിവസങ്ങളില്‍ പ്രമുഖ ബിയര്‍ ബ്രാന്‍ഡായ 'ബഡ്‍വൈസറു' മായി ബന്ധപ്പെട്ട ചര്‍ച്ചകളായിരുന്നു ട്വിറ്ററില്‍ തരംഗമായിരുന്നത്. 'ഫൂളിഷ്ഹ്യൂമര്‍.കോം' എന്ന വെബ്‌സൈറ്റില്‍ 'ബഡ്‍വൈസര്‍' ബിയര്‍ നിര്‍മ്മാണക്കമ്പനിയിലെ ജീവനക്കാരന്‍ പറഞ്ഞതെന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പിന്നീട് ട്വിറ്ററില്‍ ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചത്. 

കഴിഞ്ഞ 12 വര്‍ഷമായി കമ്പനിയില്‍ ജീവനക്കാരനായിരുന്ന താന്‍ ബിയര്‍ സൂക്ഷിക്കുന്ന ടാങ്കില്‍ മൂത്രമൊഴിക്കുന്നുണ്ടെന്ന് ജീവനക്കാരന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടിലെ സൂചന. കുപ്പിയിലേക്ക് ബിയര്‍ നിറച്ച് പാക്കിംഗ് നടത്തുന്നതിന് മുമ്പ് താന്‍ ടാങ്കില്‍ മൂത്രമൊഴിച്ച് വയ്ക്കുമെന്നാണത്രേ ജീവനക്കാരന്‍ പറഞ്ഞത്. 

എന്തായാലും റിപ്പോര്‍ട്ട് വ്യാജമാണെന്ന് അധികം വൈകാതെ തന്നെ തെളിയിക്കപ്പെട്ടു. തമാശയ്ക്ക് വേണ്ടിയുള്ള വിഷയങ്ങള്‍ മാത്രമാണ് 'ഫൂളിഷ്ഹ്യൂമര്‍.കോം' ഉള്‍ക്കൊള്ളിക്കാറെന്നും, മറ്റ് യുക്തികളോ സത്യമോ ഇതിലെ വിഷയങ്ങളില്‍ കണ്ടെത്താന്‍ ശ്രമിക്കരുതെന്നും പലരും ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. 

എന്നാല്‍ റിപ്പോര്‍ട്ടില്‍ നിന്ന് പിടി വിടാന്‍ ചില വിരുതന്മാര്‍ തയ്യാറല്ല. അവര്‍ ഇതിന്റെ ചുവടുപിടിച്ച് ട്രോളോട് ട്രോള്‍ ആണ്. ട്വിറ്ററിലാണ് പ്രധാനമായും ട്രോളുകളും ചര്‍ച്ചകളും അരങ്ങേറുന്നത്. 

 

Employees Admits Mixing Pee in the beer.
Non Drinkers to Drinkers : pic.twitter.com/r6LeuG5X8e

— Shubham Bhatt (@Shubharcasm)

 

കുടിക്കാത്തവര്‍ കുടിക്കുന്നവരെ ഉപദേശിക്കാന്‍ ഈ റിപ്പോര്‍ട്ട് ഉപയോഗിക്കുന്നുവെന്നും എന്നാല്‍ കുടിക്കുന്നവരെ സംബന്ധിച്ച് ഇതൊന്നും വലിയ സംഭവമല്ലെന്നുമെല്ലാം ട്രോളന്മാര്‍ സ്ഥാപിച്ചെടുക്കുന്നുണ്ട്. ഏതായാലും സൗജന്യമായി അല്‍പം പരസ്യം കിട്ടിയത് കൊണ്ടോ എന്തോ 'ബഡ്‍വൈസര്‍' ഈ വിഷയത്തില്‍ ഇതുവരെ ഒരക്ഷരം പോലും പ്രതികരണമായി അറിയിച്ചിട്ടില്ല. 

 


"Main to sirf Budweiser Peeta hu" type of people right now: pic.twitter.com/yQzS5X3tfr

— Ritviz Tweeps⚡🚴 (@eklauta_)

 

Also Read:- പത്തുകുപ്പി ബിയർ അകത്താക്കി മൂത്രമൊഴിക്കാതെ കിടന്നുറങ്ങിയ യുവാവിന് സംഭവിച്ചത്...

click me!