മകന്‍റെ ലിംഗത്തിന്‍റെ ഫോട്ടോകള്‍ ഡോക്ടര്‍ക്ക് അയച്ചു; അച്ഛന് വിലക്കും പൊലീസ് കേസും

By Web TeamFirst Published Aug 23, 2022, 3:11 PM IST
Highlights

മകന് അസുഖമായതിനെ തുടര്‍ന്ന് മകന്‍റെ നഗ്നമായ ഫോട്ടോകള്‍ ഡോക്ടര്‍ക്ക് അയച്ചുകൊടുത്തതാണ് മാര്‍ക്ക്. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. മാസങ്ങള്‍ മാത്രം പ്രായമുള്ള മകന്‍റെ ലിംഗത്തില്‍ ചെറിയ വീക്കം പോലെ കണ്ടപ്പോള്‍ അതെക്കുറിച്ച് അറിയാനാണ് ഫോണ്‍ വഴി ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം തുടര്‍ന്ന് ലിംഗത്തിന്‍റെ ഫോട്ടോകള്‍ ചാറ്റിലൂടെ അയക്കുകയായിരുന്നു. 

കൊവിഡ് കാലത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മിക്ക വീടുകളിലും കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ പിടിപെടുമ്പോള്‍ ഫോണ്‍ വഴിയോ ചാറ്റ് സംവിധാനങ്ങള്‍ വഴിയോ ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യുക എന്നത് തന്നെയായിരുന്നു അവലംബിച്ച രീതി. രോഗലക്ഷണങ്ങളും മറ്റ് വിഷമതകളും ഫോണിലൂടെ വിശദീകരിക്കും. ആവശ്യമെങ്കില്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കാൻ ഫോട്ടോകളും അയച്ചുകൊടുക്കും. ഡോക്ടര്‍ വാങ്ങിക്കേണ്ട മരുന്നും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഫോണ്‍ വഴിയോ ചാറ്റ് വഴിയോ തന്നെ പറയും.

എന്നാല്‍ ഇങ്ങനെ ഫോണ്‍വഴി ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തത് വഴി വെട്ടിലായിരിക്കുകയാണ് ഒരാള്‍. സൻഫ്രാൻസിസ്കോ സ്വദേശിയായ മാര്‍ക്ക് എന്നയാളാണ് അസാധാരണമായ അനുഭവങ്ങള്‍ നേരിട്ടിരിക്കുന്നത്. 

മകന് അസുഖമായതിനെ തുടര്‍ന്ന് മകന്‍റെ നഗ്നമായ ഫോട്ടോകള്‍ ഡോക്ടര്‍ക്ക് അയച്ചുകൊടുത്തതാണ് മാര്‍ക്ക്. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. മാസങ്ങള്‍ മാത്രം പ്രായമുള്ള മകന്‍റെ ലിംഗത്തില്‍ ചെറിയ വീക്കം പോലെ കണ്ടപ്പോള്‍ അതെക്കുറിച്ച് അറിയാനാണ് ഫോണ്‍ വഴി ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം തുടര്‍ന്ന് ലിംഗത്തിന്‍റെ ഫോട്ടോകള്‍ ചാറ്റിലൂടെ അയക്കുകയായിരുന്നു. 

ഇത് കഴിഞ്ഞ് രണ്ട് ദിവസമായപ്പോഴേക്ക് മാര്‍ക്കിന്‍റെ ഗൂഗിള്‍ അക്കൗണ്ടുകളെല്ലാം ലോക്ക് ആയി. അപകടകരമായ കണ്ടന്‍റുകള്‍ അപ്ലോഡ് ചെയ്തുവെന്ന് കാണിച്ചായിരുന്നു ഗൂഗിളിന്‍റെ വിലക്ക്. ആദ്യം എന്താണ് സംഭവമെന്ന് മാര്‍ക്കിന് മനസിലായില്ല. എന്നാല്‍ പിന്നീട് പരിശോധിച്ചപ്പോഴാണ് മകന്‍റെ നഗ്നത പകര്‍ത്തി ചാറ്റില്‍ അയച്ചതാണ് പ്രശ്നത്തിന് ഇടയാക്കിയതെന്ന് മനസിലായത്. 

സംഭവം ചൈല്‍ഡ് പോണ്‍, അഥവാ കുട്ടികളെ ലൈംഗികമായി ഉപയോഗപ്പെടുത്തുന്നതാണെന്ന രീതിയിലായിരിക്കും ഗൂഗിള്‍ കണ്ടിരിക്കുകയെന്ന് മാര്‍ക്ക് മനസിലാക്കി. തുടര്‍ന്ന് സത്യം വിശദീകരിച്ച് അക്കൗണ്ടുകള്‍ തിരികെ നല്‍കുന്നതിനായി ഗൂഗിളിന് അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും ഇത് നിരസിക്കപ്പെട്ടു. 

അങ്ങനെ ഗൂഗിളിലുണ്ടായിരുന്ന മാര്‍ക്കിന്‍റേതായ എല്ലാ ഡാറ്റയും നഷ്ടമായി. ഇതോടെ മറ്റൊരു സര്‍വീസ് പ്രൊവൈഡറെ സമീപിച്ച് അദ്ദേഹം മറ്റൊരു ഫോണ്‍ നമ്പര്‍ സ്വന്തമാക്കി. ഇതിനിടെ മാര്‍ക്കിനെതിരെ പൊലീസ് കേസും വന്നു. ഇതേ സംഭവത്തില്‍ തന്നെയായിരുന്നു പൊലീസ് കേസും. എന്നാല്‍ സത്യാവസ്ഥ മനസിലാക്കിയ പൊലീസ് കേസ് ക്ലോസ് ചെയ്തു. ഈ പൊലീസ് രേഖകള്‍ വച്ച് മാര്‍ക്ക് ഒന്നുകൂടി ഗൂഗിളിന് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 

നേരത്തെ ടെക്സാസ് സ്വദേശിയായ കാസിയോ എന്നയാള്‍ക്കും സമാനമായ അനുഭവമുണ്ടായിരുന്നു. ഇദ്ദേഹത്തിനെതിരെയും വിലക്കും പൊലീസ് കേസും വന്നിരുന്നു. 

Also Read:- 'സൈക്ലിംഗ്'ഉദ്ധാരണപ്രശ്നം സൃഷ്ടിക്കുമോ? പുരുഷന്മാര്‍ അറിയേണ്ടത്...

click me!