International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം

Published : Jun 21, 2026, 10:16 AM IST
fathers day

Synopsis

നമ്മുടെ ജീവിതത്തിൽ സ്ഥിരമായ സാന്നിധ്യമായിരിക്കുന്നതിൽ പിതാക്കന്മാർ വഹിക്കുന്ന നിർണായക പങ്കിന്റെ ഓർമ്മപ്പെടുത്തലായി ഈ ദിവസം പ്രവർത്തിക്കുന്നു. ഈ ഫാദേഴ്സ് ഡേയിൽ അച്ഛന്മാർക്കായി നൽകാം ചില സ്നേഹ സന്ദേശങ്ങൾ.

എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോകം പിതൃദിനമായി ആചരിക്കുന്നത്. ഈ വർഷം ജൂൺ 21നാണ് ഈ സവിശേഷ ദിവസം വന്നെത്തിയിരിക്കുന്നത്. തങ്ങളുടെ സ്നേഹവും കരുതലും ജ്ഞാനവും കൊണ്ട് മക്കളുടെ ജീവിതം രൂപപ്പെടുത്തുന്ന അച്ഛന്മാരെയും പിതൃതുല്യരായ വ്യക്തികളെയും ആദരിക്കുന്നതിനാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് അച്ഛനോടൊപ്പം സമയം ചിലവഴിക്കാനും മനോഹരമായ സമ്മാനങ്ങൾ നൽകി നന്ദി അറിയിക്കാനുമുള്ള ഒരു അവസരമാണിത്.

ഫാദേഴ്‌സ് ഡേയുടെ ചരിത്രം ഇങ്ങനെ

1900-കളുടെ തുടക്കത്തിലാണ് ഫാദേഴ്‌സ് ഡേ എന്ന ആശയം രൂപപ്പെടുന്നത്. മാതൃദിനത്തിന് ഒരു പൂരകമായാണ് ഇത് വിഭാവനം ചെയ്യപ്പെട്ടത്. അമേരിക്കയിലെ വാഷിംഗ്ടണിലുള്ള സൊനോര സ്മാർട്ട് ഡോഡ്' (Sonora Smart Dodd) എന്ന വനിതയുടെ ശ്രമങ്ങളാണ് ഇതിന് പിന്നിലെന്ന് വിശ്വസിക്കപ്പെടുന്നു. തന്റെ അമ്മയുടെ മരണശേഷം ആറ് മക്കളെ ഒറ്റയ്ക്ക് വളർത്തിവലുതാക്കിയ തന്റെ പിതാവിനെ ആദരിക്കുന്നതിനായാണ് അവർ ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ഈ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ട അച്ഛന് ആശംസകൾ അറിയിക്കാം.

  1. "എന്റെ ഉയർച്ച താഴ്ചകളിൽ അച്ഛൻ എപ്പോഴും കൂടെയുണ്ടായിരുന്നു. എനിക്ക് ഉയരങ്ങളിലേക്ക് പറക്കാൻ ചിറകുകൾ തന്നത് അച്ഛനാണ്. പ്രിയപ്പെട്ട അച്ഛന് മകളുടെ ഫാദേഴ്‌സ് ഡേ ആശംസകൾ!"

2. "ഈ ഫാദേഴ്‌സ് ഡേയിൽ അച്ഛന് പ്രതിസന്ധികളില്ലാത്ത സുന്ദരമായ ദിനങ്ങൾ ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എനിക്ക് നൽകിയ എല്ലാത്തിനും നന്ദി, എപ്പോഴും എന്റെ കൂടെയുണ്ടാകണം."

3. "അച്ഛന്റെ സ്നേഹവും മാർഗ്ഗനിർദ്ദേശവുമാണ് ഇന്ന് എന്നെ ഈ നിലയിൽ എത്തിച്ചത്. മികച്ചൊരു പിതാവായതിന് നന്ദി. ഹാപ്പി ഫാദേഴ്‌സ് ഡേ!"

4. "ഞങ്ങളുടെ കുടുംബത്തിന്റെ തണലായി നിലകൊള്ളുകയും എപ്പോഴും ഞങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്ന അച്ഛന് ഫാദേഴ്‌സ് ഡേ ആശംസകൾ! അച്ഛനാണ് ലോകത്തിലെ ഏറ്റവും മികച്ചയാൾ."

5. "ജീവിതത്തിൽ എപ്പോഴും എന്റെ ഏറ്റവും വലിയ സപ്പോർട്ടർ ആയിരുന്ന പ്രിയപ്പെട്ട അച്ഛന് സന്തോഷം നിറഞ്ഞ പിതൃദിനാശംസകൾ. ഐ ലവ് യു അച്ഛാ!"

6. "ഈ ഫാദേഴ്‌സ് ഡേയിൽ അച്ഛൻ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ വെറുമൊരു അച്ഛൻ മാത്രമല്ല, എന്റെ സൂപ്പർഹീറോ കൂടിയാണ്!"

7. "എനിക്കൊരു സംശയമുണ്ടാകുമ്പോഴോ ഉപദേശം വേണമെന്നു തോന്നുമ്പോഴോ ഞാൻ ആദ്യം ഓടിയെത്തുന്നത് അച്ഛന്റെ അടുത്തേക്കാണ്. എപ്പോഴും എനിക്ക് തുണയായി നിൽക്കുന്നതിന് നന്ദി."

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ