ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ലേ? ഇതാ ചില മാർഗങ്ങൾ...

By Web TeamFirst Published Feb 22, 2020, 9:40 PM IST
Highlights

ദേഷ്യം സാര്‍വത്രികമായ മനുഷ്യവികാരമാണ്. ജീവിതത്തില്‍ ഒരിക്കലും ദേഷ്യം പ്രകടിപ്പിക്കാത്തവര്‍ വിരളമാണ്. 

ദേഷ്യം സാര്‍വത്രികമായ മനുഷ്യവികാരമാണ്. ജീവിതത്തില്‍ ഒരിക്കലും ദേഷ്യം പ്രകടിപ്പിക്കാത്തവര്‍ വിരളമാണ്. എന്നാല്‍ ദേഷ്യം അധികമായാലും പ്രശ്നമാണ്.

ചിലര്‍ക്ക് പെട്ടെന്ന് ദേഷ്യം വരും. മറ്റു ചിലര്‍ക്ക് വളരെ പതിയെ ആയിരിക്കും ദേഷ്യം വരുന്നത്. നമ്മൾ പ്രതീക്ഷിക്കുന്നതു പോലെ കാര്യങ്ങൾ അല്ലെങ്കിൽ സംഭവങ്ങൾ, മറ്റുള്ളവരുടെ പെരുമാറ്റം ഒക്കെ ടക്കാതെ വരുമ്പോഴുണ്ടാകുന്ന അനാരോഗ്യകരമായ ഒരു വൈകാരിക പ്രതികരണമാണ് ദേഷ്യം. അത് എങ്ങനെ പ്രകടമാക്കുന്നു എന്നത് ഓരോ വ്യക്തികളെ ആസ്പദമാക്കിയിരിക്കും.

ദേഷ്യം മനുഷ്യന്‍റെ മാനസികാരോഗ്യത്തിന് മാത്രമല്ല, ശരീരത്തിന്‍റെ ആരോഗ്യത്തിനും നല്ലതല്ല. അമിത ദേഷ്യം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ നോക്കാം. 

1. ഏത് വിഷയത്തിലാണ് ദേഷ്യം വരുന്നത് എന്ന് തിരിച്ചറിഞ്ഞ് , ആ വിഷയത്തില്‍ നിന്ന് മനസ്സിന്‍റ ശ്രദ്ധ മാറ്റുക. 

2. ദേഷ്യം വരുമ്പോള്‍ അത്  നിയന്ത്രിക്കാന്‍ തന്നോട് തന്നെ സംസാരിക്കുക. ദേഷ്യപ്പെടാതിരിക്കാന്‍ സാധിക്കും എന്ന് ചിന്തിക്കുക. സ്വയം അങ്ങനെ പറയുക. 

3. ദീർഘശ്വാസം പോലുള്ള റിലാക്സേഷൻ ടെക്നിക്കുകൾ പരീക്ഷിക്കാം.

4. നിങ്ങളുടെ വികരാരങ്ങൾ മനസ്സിലാക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നതു പോലെ മറ്റുള്ളവരുടെ വികാരങ്ങളെയും മാനിക്കുക. 

5. ദേഷ്യം വരുത്തുന്ന സാഹചര്യങ്ങളിൽ തമാശകള്‍ പറയാന്‍ ശ്രമിക്കുക. 

6. ഞാൻ വലിയ ദേഷ്യക്കാരനാണ് എന്ന ചിന്ത ഉപേക്ഷിക്കുക.

7. ദേഷ്യം വരുമ്പോള്‍ പാട്ട് കേള്‍ക്കാന്‍ ശ്രമിക്കുക. 

8. ദേഷ്യം തോന്നുമ്പോള്‍ സന്തോഷം തരുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കുക. 

click me!