ഇന്നത്തെ ഞായറിന് ഒരു പ്രത്യേകതയുണ്ട്; എന്തെന്നറിയാമോ?

By Web TeamFirst Published Jan 5, 2020, 6:20 PM IST
Highlights

പല വിശ്വാസങ്ങളുമാണ് പുതുവര്‍ഷത്തിലെ ആദ്യത്തെ ഞായറിനെ 'സിംഗിള്‍സ് സണ്‍ഡേ' ആക്കി വാഴ്ത്തുന്നത്. പൊതുവേ ഒരു പുതിയ വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ആളുകള്‍ പല പ്രതിജ്ഞകളും എടുക്കാറുണ്ട്. അക്കൂട്ടത്തില്‍ 'സിംഗിള്‍' ആയവര്‍ പങ്കാളിയെ തെരഞ്ഞെടുക്കുമെന്ന പ്രതിജ്ഞയും എടുക്കുമെന്നാണ് ഒരു വിശ്വാസം

പുതുവര്‍ഷത്തിലേക്ക് കടന്ന ശേഷം ആദ്യമായി വരുന്ന ഞായറാഴ്ചയാണ് ഇന്ന്. ഇന്നത്തെ ഞായറിന് ഒരു പ്രത്യേകതയുണ്ട്. അതെന്തെന്ന് അറിയാമോ? ഇന്നത്തെ ഞായര്‍ എന്ന് മാത്രമല്ല, എല്ലാ പുതുവര്‍ഷത്തിലേയും ആദ്യത്തെ ഞായറിന് ഈ സവിശേഷതയുണ്ട്.

'സിംഗിള്‍സ് സണ്‍ഡേ' എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ 'സിംഗിള്‍' ആയിട്ടുള്ള ആളുകളുടെ സണ്‍ഡേ എന്നര്‍ത്ഥം. കാമുകനോ കാമുകിയോ ഇല്ലാത്തവര്‍ക്ക് ഒരു പങ്കാളിയെ കണ്ടെത്താനുള്ള ദിവസം.

പല വിശ്വാസങ്ങളുമാണ് പുതുവര്‍ഷത്തിലെ ആദ്യത്തെ ഞായറിനെ 'സിംഗിള്‍സ് സണ്‍ഡേ' ആക്കി വാഴ്ത്തുന്നത്. പൊതുവേ ഒരു പുതിയ വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ആളുകള്‍ പല പ്രതിജ്ഞകളും എടുക്കാറുണ്ട്. അക്കൂട്ടത്തില്‍ 'സിംഗിള്‍' ആയവര്‍ പങ്കാളിയെ തെരഞ്ഞെടുക്കുമെന്ന പ്രതിജ്ഞയും എടുക്കുമെന്നാണ് ഒരു വിശ്വാസം. അങ്ങനെയെങ്കില്‍ ഡേറ്റിംഗിനായി പുതുവര്‍ഷത്തിലെ ആദ്യ അവധി ദിവസം അവര്‍ തെരഞ്ഞെടുക്കുമത്രേ. അതാണ് 'സിംഗിള്‍സ് സണ്‍ഡേ'.

ഇനി മറ്റൊരു വിശ്വാസം വളരെ രസകരമാണ്, ക്രിസ്മസ്- ന്യൂ ഇയര്‍ കാലം പല കാമുകീകാമുകന്മാരും ബ്രേക്കപ്പ് ആകാന്‍ തെരഞ്ഞെടുക്കുന്ന സമയമാണത്രേ. അപ്പോള്‍ പങ്കാളിയില്ലാതെ 'സിംഗിള്‍ സ്റ്റാറ്റസി'ലേക്ക് എത്തുന്ന അത്തരക്കാര്‍ക്കും പുതുവര്‍ഷത്തിലെ ആദ്യ ഞായര്‍ പുതിയ പങ്കാളിക്കായുള്ള തെരച്ചിലിനായി വിനിയോഗിക്കാം.

മറ്റൊരു വിശ്വാസം എന്തെന്നാല്‍ ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആഘോഷം നടക്കുമല്ലോ. അപ്പോഴേക്ക് 'സിംഗിള്‍' ആയിട്ടുള്ള പലരും പങ്കാളിയെ കണ്ടെത്താനുള്ള കൊണ്ടുപിടിച്ചുള്ള ഓട്ടത്തിലായിരിക്കുമത്രേ. അങ്ങനെയുള്ളവര്‍ക്കും 'സിംഗിള്‍സ് സണ്‍ഡേ' അനുഗ്രഹമാണെന്നാണ് കണക്കാക്കല്‍.

എന്തായാലും കൗതുകമുണര്‍ത്തുന്ന ഈ വിശ്വാസങ്ങള്‍ക്കെല്ലാം അപ്പുറം സംഗതിയില്‍ അല്‍പം കാര്യമുണ്ടെന്ന് തന്നെയാണ് ഡേറ്റിംഗ് ആപ്പ് ഉടമസ്ഥരെല്ലാം പറയുന്നത്. ഈ ദിവസത്തില്‍ പുതിയ അക്കൗണ്ട് തുറക്കുന്നവരുടെ എണ്ണം കൂടുതലാണെന്നും പതിവിലധികം മെസേജുകള്‍ ഇന്നത്തെ ദിവസം ആളുകള്‍ പരസ്പരം അയക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. 'മാച്ച്.കോം', 'ഇന്നര്‍ സര്‍ക്കിള്‍' എന്നീ ഡേറ്റിംഗ് ആപ്പുകളെല്ലാം ഈ അഭിപ്രായം പരസ്യമായി രേഖപ്പെടുത്തുന്നു.

click me!