അക്ഷയ് കുമാറിന്‍റെ ഫിറ്റ്‌നസ് സീക്രട്ട് ഇതാണ് !

Published : Feb 07, 2020, 10:02 AM IST
അക്ഷയ് കുമാറിന്‍റെ ഫിറ്റ്‌നസ് സീക്രട്ട് ഇതാണ് !

Synopsis

ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഏറെ പ്രാധാന്യം നല്‍കുന്ന ബോളിവുഡ് താരമാണ് അക്ഷയ്കുമാര്‍. വര്‍ക്ക്ഔട്ട് ചെയ്യാന്‍ അക്ഷയ് ഒരിക്കലും മടി കാണിക്കാറില്ല.

ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഏറെ പ്രാധാന്യം നല്‍കുന്ന ബോളിവുഡ് താരമാണ് അക്ഷയ്കുമാര്‍. വര്‍ക്ക്ഔട്ട് ചെയ്യാന്‍ അക്ഷയ് ഒരിക്കലും മടി കാണിക്കാറില്ല. വ്യായാമം മാത്രമല്ല ഭക്ഷണവും അക്ഷയുടെ ഫിറ്റ്നസ് രഹസ്യമാണ്. 

അക്ഷയ് കുമാറിന്‍റെ ഭാര്യ ട്വിങ്കിള്‍ ഖന്നയുടെ പുതിയ ഡിജിററല്‍ കമ്പനിയായ ട്വീക്ക് ഇന്ത്യയിലൂടെയാണ് അക്ഷയുടെ രണ്ട് ഫേവറിറ്റ് റെസിപ്പികള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് 'വാട്ട്‌സ് ഇന്‍ യുവര്‍ ഡബ്ബ' എന്ന പേരില്‍ ട്വീക്ക് ഇന്ത്യ ഒരു ക്യാമ്പെയിനുമായി രംഗത്തെത്തിയത്. തന്റെ ടിഫിന്‍ ബോക്‌സില്‍ എന്തൊക്കെയുണ്ടെന്ന് ഫോളോവേഴ്‌സിന് മുമ്പില്‍ വെളിപ്പെടുത്തുകയാണ് ഇതുവഴി ചെയ്യുന്നത്. 

 

 

ട്വിങ്കിള്‍ ഖന്നയുടെ പോസ്റ്റും ഹെല്‍ത്തി റെസിപ്പിയും സോഷ്യല്‍ മീഡിയയില്‍ ഇതോടെ ശ്രദ്ധ നേടി. അക്ഷയ്കുമാറിന്റെ ടിഫിനിലെ രണ്ട് വെജിറ്റേറിയന്‍ ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് ഇത്തവണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അവക്കാഡോ ഓണ്‍ ടോസ്റ്റ്, ചിയ പുഡ്ഡിങ് എന്നിവയുടെ റെസിപ്പികളാണ് പോസ്റ്റില്‍ പറയുന്നത്. ഇതാണ് അക്ഷയ് കുമാറിന്‍റെ ഫിറ്റ്നസ് രഹസ്യം. 

 

PREV
click me!

Recommended Stories

സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ
ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ