മുടി 'ഡ്രൈ' ആകുന്നത് പരിഹരിക്കാം; ചെയ്യാം ഈ അഞ്ച് കാര്യങ്ങള്‍...

By Web TeamFirst Published Mar 17, 2020, 10:39 PM IST
Highlights

മുടി 'ഡ്രൈ' ആയി ഇരിക്കുന്നത് കാഴ്ചയ്ക്കുള്ള വ്യത്യാസത്തിന് മാത്രമല്ല കാരണമാകുന്നത്. മുടി കൊഴിച്ചില്‍, മുടിയുടെ അറ്റം പിളരല്‍- അങ്ങനെ പല പ്രശ്‌നങ്ങള്‍ക്കും ഇത് ഇടയാക്കിയേക്കാം. അതിനാല്‍ തന്നെ മുടിയുടെ ഘടന നല്ലരീതിയില്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇതിനായി ചെയ്യാവുന്ന അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്

സ്ത്രീകള്‍ക്കിടയില്‍ എപ്പോഴും കേള്‍ക്കുന്നൊരു പരാതിയാണ് മുടി വല്ലാതെ 'ഡ്രൈ' ആയിപ്പോകുന്നു എന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമോ, ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലാത്തത് കൊണ്ടോ, മോശം ഡയറ്റ് മൂലമോ, മോശം ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനാലോ ഒക്കെയാകാം ഇങ്ങനെ സംഭവിക്കുന്നത്. 

മുടി 'ഡ്രൈ' ആയി ഇരിക്കുന്നത് കാഴ്ചയ്ക്കുള്ള വ്യത്യാസത്തിന് മാത്രമല്ല കാരണമാകുന്നത്. മുടി കൊഴിച്ചില്‍, മുടിയുടെ അറ്റം പിളരല്‍- അങ്ങനെ പല പ്രശ്‌നങ്ങള്‍ക്കും ഇത് ഇടയാക്കിയേക്കാം. അതിനാല്‍ തന്നെ മുടിയുടെ ഘടന നല്ലരീതിയില്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇതിനായി ചെയ്യാവുന്ന അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

ഷാമ്പൂ ഉപയോഗിക്കുമ്പോഴാണ് നമ്മള്‍ സാധാരണഗതിയില്‍ കണ്ടീഷ്ണറും ഉപയോഗിക്കുന്നത്. എന്നാല്‍ മുടി 'ഡ്രൈ' ആകുന്നവര്‍ക്ക് രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ മുടിയില്‍ മാത്രം കണ്ടീഷ്ണര്‍ ഉപയോഗിക്കാവുന്നതാണ്.

 

 

എന്നാല്‍ ഷാമ്പൂ ആഴ്ചയിലൊരിക്കല്‍ മാത്രമേ ഉപയോഗിക്കാവൂ. അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 

രണ്ട്...

മുടിക്ക് വേണ്ടി ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ 'ആല്‍ക്കഹോള്‍-ഫ്രീ' ആയവ മാത്രം തെരഞ്ഞെടുക്കുക. 'ആല്‍ക്കഹോള്‍' അടങ്ങിയ ഉത്പന്നങ്ങള്‍ വീണ്ടും മുടിയെ വരണ്ടതാക്കാനേ ഇട വരുത്തൂ. 

മൂന്ന്...

മുടി വല്ലാതെ 'ഡ്രൈ' ആയിപ്പോകുന്നവര്‍ക്ക് അതൊഴിവാക്കാന്‍ 'സിറം' ഉപയോഗിക്കാം. ഇത് വിപണിയില്‍ ഇന്ന് ലഭ്യമായ ഉത്പന്നമാണ്. വിറ്റാമിന്‍-ഇ അടങ്ങിയ സിറമാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. 

നാല്...

മുടി പരിപാലിക്കുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. 'ഡ്രൈ' ആയിരിക്കുമ്പോള്‍ മുടി ചീകരുത്.

 

 

അത് മുടിക്ക് കൂടുതല്‍ ദോഷമാവുകയേ ഉള്ളൂ. അല്‍പം നനവ് ഇരിക്കുമ്പോള്‍ തന്നെ കൈകള്‍ കൊണ്ട് മുടി വിടര്‍ത്തിയെടുക്കാം. അതുപോലെ തന്നെ നനഞ്ഞ മുടിയും ബ്രഷുപയോഗിച്ച് ചീകരുത്. 

അഞ്ച്...

ഇന്ന്, പലപ്പോഴും പെണ്‍കുട്ടികള്‍ മുടിയില്‍ എണ്ണ തേക്കാതിരിക്കുന്നത് കാണാം. എന്നാല്‍ മുടി 'ഡ്രൈ' ആയിട്ടുള്ളവര്‍ തീര്‍ച്ചയായും എണ്ണ ഉപയോഗിക്കേണ്ടതുണ്ട്. നല്ലത് പോലെ 'ഡ്രൈ' ആയ മുടിയാണെങ്കില്‍ രാത്രി മുഴുവന്‍ എണ്ണ വച്ച് പിറ്റേന്ന് രാവിലെ കഴുകിക്കളയാം. 

click me!