കാലുകള്‍ ഇനി മലൈക അറോറയുടേത് പോലെ സുന്ദരമാക്കാം; ചെയ്യേണ്ടത്...

By Web TeamFirst Published Apr 12, 2019, 3:35 PM IST
Highlights

ഈ കൊടും ചൂടില്‍ കാലിന്റെ ഭംഗിയെല്ലാം എവിടെക്കിടക്കുന്നു! ചര്‍മ്മമാകെ വരണ്ടുണങ്ങി പുറത്ത് കാണിക്കാന്‍ പോലും പറ്റാത്ത പരുവത്തിലാകും മിക്കവാറും എല്ലാവരുടെയും കാലുകള്‍. എന്നാല്‍ ചില കരുതലുകളുണ്ടെങ്കില്‍ പുറത്ത് കാണിക്കാന്‍ പറ്റുന്ന തരത്തില്‍ കാലുകള്‍ ശരിയാക്കിയെടുക്കാവുന്നതേയുള്ളൂ
 

ബോളിവുഡ് താരം മലൈക അറോറയ്ക്ക് സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏറ്റവുമധികം പ്രശംസ കിട്ടിയിട്ടുള്ളത് അവരുടെ നീണ്ട് മനോഹരമായ കാലുകള്‍ക്കാണ്. സ്ത്രീകളിലാണെങ്കില്‍ സൗന്ദര്യത്തിന്റെ തന്നെ അടയാളമായാണ് കാലുകള്‍ കണക്കാക്കുന്നത്. എന്നാല്‍ ഈ കൊടും ചൂടില്‍ കാലിന്റെ ഭംഗിയെല്ലാം എവിടെക്കിടക്കുന്നു! ചര്‍മ്മമാകെ വരണ്ടുണങ്ങി പുറത്ത് കാണിക്കാന്‍ പോലും പറ്റാത്ത പരുവത്തിലാകും മിക്കവാറും എല്ലാവരുടെയും കാലുകള്‍. 

എന്നാല്‍ ചില കരുതലുകളുണ്ടെങ്കില്‍ പുറത്ത് കാണിക്കാന്‍ പറ്റുന്ന തരത്തില്‍ കാലുകള്‍ ശരിയാക്കിയെടുക്കാവുന്നതേയുള്ളൂ. ഇതിനായി ചെയ്യാവുന്ന നാല് കാര്യങ്ങളെന്തെല്ലാമെന്ന് നോക്കാം.

ഒന്ന്...

ആദ്യം വേണ്ടത് മുഖം പോലെ തന്നെ പ്രാധാന്യം കൈകള്‍ക്കും കാലുകള്‍ക്കുമെല്ലാം നല്‍കുകയെന്നതാണ്. മുഖത്തുനിന്ന് നശിച്ചുപോയ തൊലിയെ ഒഴിവാക്കിക്കളഞ്ഞ്, വൃത്തിയാക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ കാലിന്റെ കാര്യത്തിലും നിര്‍ബന്ധമായി ചെയ്യുക. വേനലില്‍ നശിച്ച ചര്‍മ്മം പാളികളായി കാലില്‍ തന്നെ അടിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെയുണ്ടെങ്കില്‍ മറ്റെന്ത് പൊടിക്കൈ ചെയ്താലും കാലുകള്‍ ഭംഗിയായിരിക്കില്ലെന്ന് ഓര്‍ക്കുക. 

രണ്ട്...

കാലിലെ ചര്‍മ്മത്തെ വരണ്ടിരിക്കാന്‍ അനുവദിക്കാതിരിക്കലാണ് രണ്ടാമതായി ചെയ്യേണ്ടത്. ഇതിനായി സ്ഥിരമായി മോയിസ്ചറൈസര്‍ ഉപയോഗിക്കാം. കുളി കഴിഞ്ഞ്, ശരീരം നന്നായി തുടച്ചുണക്കിയ ശേഷം മോയിസ്ചറൈസര്‍ പുരട്ടുന്നതാണ് ഏറ്റവും ഉത്തമം. 

മൂന്ന്...

നടിമാരുടെ കാലുകള്‍ കണ്ട് അസൂയപ്പെടുമ്പോള്‍ ഇക്കൂട്ടത്തില്‍ മനസിലാക്കേണ്ടത്, അവര്‍ സുന്ദരമായ കാലുകള്‍ക്ക് വേണ്ടി അല്‍പസ്വല്‍പം മേക്കപ്പെല്ലാം ഉപയോഗിക്കുന്നുണ്ടെന്ന വസ്തുതയാണ്. അതിനാല്‍ ഫ്രോക്കോ, സ്‌കര്‍ട്ടോ ഒക്കെ ഉപയോഗിക്കുമ്പോള്‍ ആത്മവിശ്വാസത്തിനായി കാലിലും അല്‍പം മേക്കപ്പാകാം. ബോഡി ഫൗണ്ടേഷന്‍ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇത് ബോഡി ലോഷനില്‍ ചേര്‍ത്ത് പുരട്ടിയാല്‍ മതിയാകും.

നാല്...

മോയിസ്ചറൈസറിന് പുറമേ, ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ വേണ്ടി ഏതെങ്കിലും നല്ല ക്രീമുകളോ എണ്ണകളോ ഒക്കെ സ്ഥിരമായി ഉപയോഗിക്കാം. ഇതും കാലുകളെ മനോഹരമാക്കാന്‍ സഹായിക്കും. 

click me!