വീട്ടിനകത്ത് ആരുമറിയാതെ വിരുന്നെത്തിയ ആള്‍ ആരാണെന്ന് നോക്കിക്കേ...

Published : Aug 05, 2023, 06:14 PM IST
വീട്ടിനകത്ത് ആരുമറിയാതെ വിരുന്നെത്തിയ ആള്‍ ആരാണെന്ന് നോക്കിക്കേ...

Synopsis

നാല് ദിവസം മുമ്പ് വൈകീട്ടോടെ വീട്ടുകാരിലൊരാള്‍ ബാത്ത്‍റൂം തുറന്നപ്പോള്‍ ബാത്ത്‍ടബ്ബിനകത്ത് എന്തോ കാണുകയായിരുന്നു. ജീവനുള്ള എന്തോ ആണെന്ന് മനസിലായെങ്കിലും കണ്ട് പരിചയമുള്ള ജീവി അല്ല എന്നതിനാല്‍ തന്നെ വീട്ടുകാര്‍ ആദ്യം ഭയപ്പെട്ടു. 

കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വീടുകളിലോ പറമ്പുകളിലോ അല്ലെങ്കില്‍ മനുഷ്യര്‍ നിത്യവും സജീവമായിരിക്കുന്ന ഇടങ്ങളിലോ എല്ലാം വന്യമൃഗങ്ങളോ മറ്റ് ജീവികളോ കടന്നുവരുന്നത് സാധാരണമാണ്. എന്നാല്‍ പട്ടണങ്ങളിലോ നഗരങ്ങളിലോ ഉള്ള വീടുകളിലോ ചുറ്റുപാടുകളിലോ ഇങ്ങനെ നാട്ടില്‍ സാധാരണമായി കാണാത്ത ജീവികളെത്തുന്നത് ഒരതിശയം തന്നെയാണ്.

ചില സന്ദര്‍ഭങ്ങളില്‍ ഇത് മനുഷ്യര്‍ക്ക് ഭീഷണിയുമാണ്. അതും പറയാതെ വയ്യ. എന്നാല്‍ ചില ജീവികള്‍ അങ്ങനെ മനുഷ്യര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ അപകടകാരികളായിരിക്കണമെന്നില്ല. 

ഇപ്പോഴിതാ സ്കോട്ട്‍ലാൻഡ് തലസ്ഥാനമായ എഡിൻബര്‍ഗ് നഗരത്തിലെ ഒരു വീട്ടില്‍ ഇതുപോലെ വീട്ടുകാരറിയാതെ കയറിപ്പറ്റിയൊരു അതിഥിയെ കുറിച്ചുള്ള വാര്‍ത്തയാണ് മൃഗസ്നേഹികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടുന്നത്. ഒരു കുറുക്കൻ കുഞ്ഞാണ് ആരുമറിയാതെ ഒരു വീട്ടിനകത്ത് കയറിപ്പറ്റി ആദ്യം വീട്ടുകാരെ പേടിപ്പിക്കുകയും പിന്നീട് ഏവര്‍ക്കും കൗതുകമാവുകയും ചെയ്തിരിക്കുന്നത്. 

നാല് ദിവസം മുമ്പ് വൈകീട്ടോടെ വീട്ടുകാരിലൊരാള്‍ ബാത്ത്‍റൂം തുറന്നപ്പോള്‍ ബാത്ത്‍ടബ്ബിനകത്ത് എന്തോ കാണുകയായിരുന്നു. ജീവനുള്ള എന്തോ ആണെന്ന് മനസിലായെങ്കിലും കണ്ട് പരിചയമുള്ള ജീവി അല്ല എന്നതിനാല്‍ തന്നെ വീട്ടുകാര്‍ ആദ്യം ഭയപ്പെട്ടു. 

പിന്നീട് മൃഗങ്ങളെ ഇത്തരത്തില്‍ വീടുകളില്‍ നിന്നോ കെട്ടിടങ്ങളില്‍ നിന്നോ മനുഷ്യവാസപ്രദേശങ്ങളില്‍ നിന്നോ പിടിച്ചെടുത്ത് കാട്ടില്‍ വിടുന്നതിനായി പ്രത്യേകമായുള്ള സംഘടനയുമായി ബന്ധപ്പെട്ടു. അവരുടെ ആളുകള്‍ വൈകാതെ തന്നെ വീട്ടിലെത്തി. ഇതിന് ശേഷമാണ് സംഭവം ഒരു കുറുക്കൻ കുഞ്ഞ് ആണെന്ന് വ്യക്തമായത്. 

എങ്ങനെയാണിത് വീട്ടിനകത്ത് കയറിപ്പറ്റിയത് എന്നത് വ്യക്തമല്ല. വീട്ടുകാര്‍ പറയുന്നത്, അവരുടെ കണ്ണ് വെട്ടിച്ച് മുൻവാതിലിലൂടെ തന്നെ കയറിയതാകാം എന്നാണ്. എന്തായാലും വിളിക്കാതെ വന്ന അതിഥിയുടെ ഫോട്ടോ ഇപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കാണാൻ നല്ല 'ക്യൂട്ട്' ആണെന്നാണ് കണ്ടവരെല്ലാം പറയുന്നത്. 

പിന്നീട് ഇതിനെ പിടികൂടി അടുത്തുള്ള കാട്ടിലേക്ക് പറഞ്ഞുവിട്ടു. ഇതിന് വേറെ പരുക്കുകളും സംഭവിച്ചിരുന്നില്ല. എങ്ങനെയോ വഴി തെറ്റി ഈ വീട്ടിനകത്തേക്ക് കയറിപ്പറ്റിയതാണ് ആശാൻ. 

Also Read:- കാണാതെ പോയ തത്തയെ കണ്ടെത്തിക്കൊടുത്താല്‍ സമ്മാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ