മീര മുതല്‍ കരീന വരെ; ഡിസംബറില്‍ ട്രെന്‍ഡിങ്ങായി ബ്ലാക്ക്

Web Desk   | others
Published : Dec 15, 2019, 03:58 PM IST
മീര മുതല്‍ കരീന വരെ; ഡിസംബറില്‍ ട്രെന്‍ഡിങ്ങായി ബ്ലാക്ക്

Synopsis

ഡിസംബറില്‍ ട്രെന്‍ഡിങ്ങായി നില്‍ക്കുന്ന നിറവും ബ്ലാക്ക് തന്നെയാണ്. ഫോര്‍മല്‍സില്‍ മുതല്‍ പാര്‍ട്ടി വസ്ത്രങ്ങളില്‍ വരെ കറുപ്പിനെ കാണാം. 

ബ്ലാക്ക് അഥവാ കറുപ്പ് നിറം  ഇഷ്ടമാല്ലത്തവര്‍ ഉണ്ടാകില്ല. ഫോര്‍മല്‍സില്‍ മുതല്‍ പാര്‍ട്ടി വസ്ത്രങ്ങളില്‍ വരെ കറുപ്പിനെ  കാണാം. ഡിസംബറില്‍ ട്രെന്‍ഡിങ്ങായി നില്‍ക്കുന്ന നിറവും ബ്ലാക്ക് തന്നെയാണ്. ബോളിവുഡ് താരം കരീന കപൂറും ദീപിക പദുകോണും മുതല്‍ മലയാളീനടി മീര നന്ദന്‍ വരെ ബ്ലാക്ക് ഫാഷന്‍റെ പുറകെയാണ്. 

 

ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തില്‍ ബോളിവുഡ് നടിമാര്‍ക്ക് പ്രത്യേക അഭിരുചിയാണ്. അതിന്‍റെ സ്വാധീനവും മലയാളികളിലുണ്ട്. കറുപ്പ് നിറത്തിലുള്ള വസ്ത്രത്തില്‍ പല തരത്തിലുള്ള ഫാഷന്‍ പരീക്ഷണങ്ങളാണ് താരങ്ങള്‍ നടത്തുന്നത്.

 

 

ഇമീലിയ വിക്ക്സറ്റഡിന്‍റെ  മിനി ബ്ലാക്ക് ഡ്രസ്സില്‍ സുന്ദരിയായിരുന്നു ദീപിക. ഇലി സാബ് ഡിസൈന്‍ ചെയ്ത ജംസ്യൂട്ടില്‍ ഹോട്ട് ലുക്കിലാണ് കരീന തന്‍റെ കറുപ്പിഷ്ടം കാണിച്ചത്. ലെതര്‍ പാന്‍റ്സില്‍ സെക്സിയായിരുന്നു അനന്യ പാണ്ഡേ. സോനവും കരീഷ്മയുമൊക്കെ കറുപ്പില്‍ തിളങ്ങി എന്നുതന്നെ പറയാം. 

 


 

മലയാളത്തിന്‍റെ പ്രിയ താരം മീര നന്ദനും കറുപ്പ് മിനി ഡ്രസ്സില്‍ അതീവ സുന്ദരിയായിരുന്നു. ദുബൈയില്‍ ഇപ്പോള്‍ താമസിക്കുന്ന മീര തന്‍റെ ചിത്രങ്ങള്‍ എല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. 

 


 

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്