'ഇങ്ങനെ വര്‍ക്കൗട്ട് ചെയ്താൽ വണ്ണം പെട്ടെന്ന് കുറയും'; രസകരമായ കമന്‍റുകള്‍ നേടി വീഡിയോ

By Web TeamFirst Published Sep 22, 2022, 7:53 AM IST
Highlights

ഒട്ടും എളുപ്പമല്ലാത്തൊരു സംഗതിയാണ് വണ്ണം കുറയ്ക്കുകയെന്നത്. കൃത്യമായ വര്‍ക്കൗട്ടും ഡയറ്റുമില്ലാതെ സാമാന്യം വണ്ണമുള്ളവര്‍ക്ക് ഇത് കുറയ്ക്കാൻ സാധ്യമല്ല. ഇത്രയും പ്രയാസമുള്ള കാര്യമായതിനാല്‍ തന്നെ ഇതിനുള്ള കുറുക്കുവഴികള്‍ തേടി ഇന്‍റര്‍നെറ്റില്‍ ധാരാളം സമയം ചെലവിടുന്ന മടിയന്മാരുണ്ട്. 

ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറ്. ഇവയില്‍ പലതും നമുക്ക് അവശ്യമായ പല വിവരങ്ങളും കൊണ്ട് തരുന്നവയായിരിക്കും. എന്നാലിക്കൂട്ടത്തിലും വ്യാജന്മാരുണ്ടാകാം. എന്നുവച്ചാല്‍ അശാസ്ത്രീയമായതോ അടിസ്ഥാനമില്ലാത്തതോ ആയ വിവരങ്ങള്‍.

ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഒരുപാട് വ്യാജവിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ കാണാറുണ്ട്. കാരണം, ഈ വിഷയത്തില്‍ വിവിധ തരത്തിലുള്ള വിശദാംശങ്ങളും പുതിയ വിവരങ്ങളും അറിയാൻ താല്‍പര്യപ്പെടുന്നവരേറെയാണ്. 

ഒട്ടും എളുപ്പമല്ലാത്തൊരു സംഗതിയാണ് വണ്ണം കുറയ്ക്കുകയെന്നത്. കൃത്യമായ വര്‍ക്കൗട്ടും ഡയറ്റുമില്ലാതെ സാമാന്യം വണ്ണമുള്ളവര്‍ക്ക് ഇത് കുറയ്ക്കാൻ സാധ്യമല്ല. ഇത്രയും പ്രയാസമുള്ള കാര്യമായതിനാല്‍ തന്നെ ഇതിനുള്ള കുറുക്കുവഴികള്‍ തേടി ഇന്‍റര്‍നെറ്റില്‍ ധാരാളം സമയം ചെലവിടുന്ന മടിയന്മാരുണ്ട്. 

ഇപ്പോഴിതാ വണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ളൊരു വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്. തീര്‍ത്തും തമാശ- അല്ലെങ്കില്‍ താല്‍ക്കാലികാസ്വാദനത്തിന് എന്ന നിലയില്‍ തയ്യാറാക്കിയ വീഡിയോ ആണിതെന്ന് വ്യക്തം. എന്നാല്‍ രസകരമായ കമന്‍റുകള്‍ കൊണ്ട് ശ്രദ്ധേയമാവുകയാണ് വീഡിയോ. 

അമിതവണ്ണമുള്ള ഒരാള്‍ ട്രെഡ്മില്ലില്‍ വര്‍ക്കൗട്ട് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഇദ്ദേഹത്തിന് വര്‍ക്കൗട്ട് ചെയ്യാൻ മടിയുള്ളതിനാല്‍ അടുത്ത് നിന്ന് ഒരു സ്ത്രീ വര്‍ക്കൗട്ടിന് പ്രചോദനം നല്‍കുകയാണ്. എന്നാലിവര്‍ പ്രചോദനം നല്‍കുന്ന രീതിയാണ് ഏവരെയും ചിരിപ്പിച്ചത്.

നേരത്തെ തന്നെ അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടിയ ആളെ പിന്നെയും ഭക്ഷണം കാണിച്ച് കൊതിപ്പിച്ചാണ് ഇവര്‍ വര്‍ക്കൗട്ട് ചെയ്യിക്കുന്നത്. ഇവരുടെ കാഴ്ചയില്‍ കട്‍ലറ്റ് ആണെന്ന് തോന്നിക്കുന്ന എന്തോ സ്നാക്കിരിക്കുന്നു. ഈ സ്നാക്ക് കാണിച്ചുകൊണ്ട് ട്രെഡ്മില്ലില്‍ കൂടുതല്‍ ഓടാൻ ഇദ്ദേഹത്തെ പ്രേരിപ്പിക്കുകയാണ് സ്ത്രീ. 

വര്‍ക്കൗട്ട് ചെയ്യുന്നതിന് പലപ്പോഴും നമുക്ക് 'മോട്ടിവേഷൻ' വേണ്ടിവരാറുണ്ടെന്നും എന്നാലിങ്ങനെ 'മോട്ടിവേഷൻ' നല്‍കിയാല്‍ വൈകാതെ മരിച്ചുപോകുമെന്നും വരെ വീഡിയോക്ക് കമന്‍റിട്ടവരുണ്ട്. ഇങ്ങനെ വര്‍ക്കൗട്ട് ചെയ്ചതാൽ വണ്ണം പെട്ടെന്ന് കുറഞ്ഞുകിട്ടിക്കോളുമെന്നും, ഇദ്ദേഹം എന്തിനാണ് അധ്വാനിക്കുന്നതെന്നുമെല്ലാം കമന്‍റുകളില്‍ ചോദ്യങ്ങളുയര്‍ന്നിരിക്കുന്നു. എല്ലാത്തിനും അപ്പുറം ഒരു തമാശയായി തന്നെയേ മിക്കവരും വീഡിയോയെ എടുത്തിട്ടുള്ളൂ. വണ്ണത്തിന്‍റെ പേരില്‍ ആളുകളെ പരിഹസിക്കുകയോ, ബോഡി ഷെയിമിംഗ് ചെയ്യുകയോ ചെയ്യുന്നവരെ മറ്റുള്ളവര്‍ തന്നെ കമന്‍റുകളില്‍ കൈകാര്യം ചെയ്ത് പോകുന്നതും നല്ല കാഴ്ചയാണ്. 

ഏതായാലും രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

Also Read:- ജിമ്മിലെ ഉപകരണത്തില്‍ കുടുങ്ങി സ്ത്രീ; സ്മാര്‍ട് വാച്ച് ഉള്ളതുകൊണ്ട് രക്ഷയായി

click me!