
ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ തുറന്നാൽ ഏറ്റവും കൂടുതൽ കാണുന്ന ഒന്നാണ് വിടർന്നതും ആകർഷകവുമായ ചുണ്ടുകൾ . ഇൻസ്റ്റാഗ്രാം റീൽസിലായാലും ടിക്ടോക്കിലായാലും സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും പരീക്ഷിക്കുന്ന ഈ പുതിയ മേക്കപ്പ് ട്രെൻഡിന്റെ പേരാണ് 'ലിപ് പ്ലംബർ'. മുമ്പ് ഇതിനായി പലരും സർജറികളും ഫില്ലറുകളും ചെയ്തിരുന്നുവെങ്കിൽ, ഇന്ന് ജെൻസികൾക്ക് പ്രിയം വേദനയില്ലാത്ത ഈ ലിപ് പ്ലംബർ ലിപ്സ്റ്റിക്സുകളാണ്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചുണ്ടുകൾക്ക് കൂടുതൽ വലിപ്പവും വ്യക്തതയും നൽകാൻ സഹായിക്കുന്ന കോസ്മെറ്റിക് ഉൽപ്പന്നമാണിത്. സാധാരണ ലിപ് ഗ്ലോസ്സ് പോലെ തോന്നിക്കുമെങ്കിലും ഇതിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ ചുണ്ടുകളിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും ചുണ്ടുകൾ സ്വാഭാവികമായി വികസിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
സർജറികളോ സൂചികളോ ഉപയോഗിക്കാതെ തന്നെ താൽക്കാലികമായി ഒരു 'സെലിബ്രിറ്റി ലുക്ക്' ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. മാത്രമല്ല, ലളിതമായ "Clean Girl Aesthetic" ലുക്കിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഹൈ-ഷൈൻ ലിപ് പ്ലംബറുകൾ.
നിങ്ങളുടെ ചുണ്ടുകൾക്ക് പെട്ടെന്ന് ഒരു ലുക്ക് ചേഞ്ച് വേണമെന്നുണ്ടെങ്കിൽ ലിപ് പ്ലംബർ ഒരു മികച്ച ചോയിസ് തന്നെയാണ്. എങ്കിലും ലിപ് ഫില്ലറുകൾ പോലുള്ള സ്ഥിരമായ മാറ്റങ്ങളിലേക്ക് പോകുന്നതിന് മുമ്പ് ഇത്തരം മേക്കപ്പ് വിദ്യകൾ പരീക്ഷിക്കുന്നതാണ് എപ്പോഴും സുരക്ഷിതം.