നായ്ക്കുട്ടി ജനിച്ചത് പച്ച നിറത്തിൽ; ചിത്രങ്ങൾ കാണാം

By Web TeamFirst Published Oct 31, 2019, 9:35 AM IST
Highlights

നിറത്തിന് മാത്രമേ വ്യത്യാസമുള്ളൂ. മറ്റ് നായ്ക്കുട്ടികളെ പോലെ തന്നെ ഇവനും ഇപ്പോൾ ആരോ​ഗ്യത്തോടെയാണ് ഇരിക്കുന്നത്. നിരവധി പേരാണ് ഇവനെ കാണാനെത്തുന്നതെന്ന് ജോവന്നാ പറഞ്ഞു.

ബ്രൗൺ, വെള്ള, കറുപ്പ് ഈ നിറങ്ങളിലുള്ള പട്ടിക്കുട്ടികളെ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ പതിവില്‍ നിന്നു വ്യത്യസ്തമായി പച്ച നിറവുമായി ഒരു നായ്ക്കുട്ടി ജനിച്ചിരിക്കുകയാണ്. ജര്‍മനിയിലെ വെര്‍മ്മല്‍സ്കിര്‍ഷന്‍ നഗരത്തിലാണ് ഈ അപൂര്‍വ നിറമുള്ള പട്ടിക്കുട്ടി ജനിച്ചിരിക്കുന്നത്.

  ഈ പട്ടിക്കുട്ടിയുടെ ഉടമ ജോവന്നാ ജസ്റ്റിസ് തന്നെയാണ് പട്ടിക്കുട്ടികളിലൊന്നിന് നിറത്തിൽ അൽപം വ്യത്യാസം ഉള്ളതായി കണ്ടത്. മൊത്തം ഒ്ൻപത് പട്ടിക്കുട്ടികളാണ് ജനിച്ചത്. ഇതില്‍ ഒന്നിന്‍റെ നിറം മാത്രം സ്വര്‍ണനിറത്തില്‍ നിന്നു മാറി ഇളം പച്ച നിറമാണെന്ന് കണ്ട ജൊവന്ന ശരിക്കും അമ്പരന്ന് പോയി. 

നിറത്തിന് മാത്രമേ വ്യത്യാസമുള്ളൂ. മറ്റ് നായ്ക്കുട്ടികളെ പോലെ തന്നെ ഇവനും ഇപ്പോൾ ആരോ​ഗ്യത്തോടെയാണ് ഇരിക്കുന്നത്. നിരവധി പേരാണ് ഇവനെ കാണാനെത്തുന്നതെന്ന് ജോവന്നാ പറഞ്ഞു. മറ്റ് നായ്ക്കുട്ടികളെ പരിപാലിക്കുന്നത് പോലെ തന്നെയാണ് ഈ പച്ച നായ്ക്കുട്ടിയെയും പരി​ഗണിക്കുന്നത്.

മൊജിറ്റോ എന്നാണ് ഈ നായ്ക്കുട്ടിക്ക് നൽകിയിരിക്കുന്ന പേര്. പട്ടിക്കുട്ടിയുടെ ഈ നിറം അധിക കാലം ഇങ്ങനെ തുടരില്ലെന്നാണ് മൃഗഡോക്ടര്‍മാര്‍ പറയുന്നത്. വൈകാതെ ഈ നിറം മാഞ്ഞു പോകും. തുടര്‍ന്ന് മറ്റ് ഗോള്‍ഡന്‍ റിട്രീവറുകളെ പോലെ സ്വര്‍ണ്ണ നിറമുള്ള രോമം തന്നെ ഈ പട്ടിക്കുട്ടിക്കുമുണ്ടാകുമെന്ന് മൃഗഡോക്ടര്‍മാര്‍ പറഞ്ഞു.
 

click me!